
foodകുവൈത്തിൽ അനധികൃത ഭക്ഷ്യസ്ഥാപനങ്ങൾ സജീവം; പരാതി നൽകാനൊരുങ്ങി സംഘടനകൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത ഭക്ഷ്യസ്ഥാപനങ്ങൾക്കെതിരെ പരാതി നൽകാനൊരുങ്ങി food കുവൈത്ത് ഇന്ത്യൻ റെസ്റ്റാറന്റ് അസോസിയേഷൻ. ലൈസൻസ് ഇല്ലാതെ വീടുകളിലും മെസ്സുകളിലും മറ്റും ഭക്ഷ്യവസ്തുക്കൾ തയാറാക്കി ഡെലിവറിയും വില്പനയും നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് പരാതി നൽകുക. ഇത്തരം സ്ഥാപനങ്ങളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്ന വാട്സ്ആപ് സോഷ്യൽ മീഡിയ ഗ്രൂപ്പുകൾക്കെതിരെ നടപടിയെടുക്കണമെന്നും അധികൃതരോട് പരാതിയിൽ ആവശ്യപ്പെടും. ഇത് സംബന്ധിച്ച് കുവൈത്ത് ഇന്ത്യൻ റെസ്റ്റാറന്റ് അസോസിയേഷൻ വാർത്ത കുറിപ്പിറക്കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ പരസ്യങ്ങൾ വ്യാപകമായിട്ടുണ്ടെന്നും നിയമവിരുദ്ധവും വൻതുക പിഴ നൽകേണ്ടി വരുന്നതുമായ കുറ്റമാണിതെന്നും പരാതിക്കാർ പറയുന്നു. ആരോഗ്യ ശുചിത്വ മാനദണ്ഡങ്ങളെല്ലാം പാലിച്ച് അംഗീകാരത്തോടെയും അധികൃതരുടെ പരിശോധനകൾക്ക് വിധേയമായും പ്രവർത്തിക്കുന്ന റെസ്റ്റാറന്റുകളുടെയും ബേക്കറികളുടെയും നിലനിൽപിന് ഭീഷണിയായാണ് ഇത്തരം സ്ഥാപനങ്ങൾ രാജ്യത്ത് ദിനംപ്രതി വളർന്ന് വരുന്നത്. ഇത്തരക്കാരുടെ പ്രവർത്തനങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തി നടപടി സ്വീകരിപ്പിക്കാൻ കുവൈത്ത് ഇന്ത്യൻ റെസ്റ്റാറന്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചതായി ഭാരവാഹികൾ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1
Comments (0)