kannurഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; ​ഗർഭിണിയടക്കം രണ്ടു പേർക്ക് ദാരുണാന്ത്യം

കണ്ണൂരിൽ ഓടികൊണ്ടിരുന്ന കാർ കത്തി ഗർഭിണിയടക്കം രണ്ട് പേർ മരിച്ചു. 4 പേരെ രക്ഷപ്പെടുത്തി kannur. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവുമാണ് മരിച്ചത്.കുറ്റ്യാട്ടൂർ സ്വദേശികളായ റീഷ(26), ഭർത്താവ് പ്രീജിത്ത്(32) എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമാണ് സംഭവമുണ്ടായത്. യുവതിയെ പ്രസവത്തിന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരന്നു അപകടം. കാറിൽ ആറ് പേരുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പിന്നിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയെന്നും കാറിന് മുൻ സീറ്റിൽ ഇരുന്നവരാണ് മരിച്ചതെന്നും ഫ്രണ്ട് സീറ്റിലെ ഡോർ ലോക്ക് ആയിരുന്നതിനാൽ രക്ഷപ്പെടുത്താൻ സാധിച്ചില്ലെന്നും നാട്ടുകാർ പറയുന്നു. മുൻ വശത്തുനിന്നാണ് തീ പടർന്നത്. ആദ്യം കാർ ഓടിച്ചിരുന്ന പ്രജിത്തിന്റെ കാലിലേക്കു തീ പടരുകയായിരുന്നു. ഇതോടെ പ്രജിത്ത് തന്നെയാണ് പിന്നിലെ ഡോർ തുറന്നു കൊടുത്ത് നാലുപേരെ രക്ഷിച്ചത്. എന്നാൽ മുൻവശത്തെ ഡോർ തുറക്കാൻ കഴിയാതിരുന്നതോടെ പ്രജിത്തും റീഷയും മരണത്തിന് കീഴടങ്ങി. കാറിനുള്ളിലുണ്ടായിരുന്നവർ പ്രാണവേദന കൊണ്ട് കരഞ്ഞ് വിളിച്ചെങ്കിലും രക്ഷിക്കാൻ കഴിയാതെ നിസ്സഹായരായി കണ്ടു നിൽക്കേണ്ടിവന്നുവെന്നാണ് ദൃസാക്ഷികൾ പറയുന്നത്. ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും ഫയർ ഫോഴ്‌സും സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy