foreign objects removed; സ്കാനിങ് റിപ്പോർട്ട് കണ്ട് അമ്പരന്ന് ഡോക്ടർമാർ; യുവാവിന്റെയും കുട്ടിയുടെയും വയറ്റിൽ നിന്ന് പുറത്തെടുത്തത് ഞെട്ടിക്കുന്ന വസ്തുക്കൾ!

foreign objects removed; രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രോഗികളുടെ വയറ്റിൽ കുടുങ്ങിയ നഖംവെട്ടി, ബാറ്ററി, കാന്തം എന്നിവ വിജയകരമായി പുറത്തെടുത്ത് റാസൽഖൈമയിലെ മെഡിക്കൽ സംഘം. മുപ്പതുകാരനായ യുവാവിന്റെ വയറ്റിൽ നിന്നാണ് നഖംവെട്ടിയും ബാറ്ററിയും നീക്കം ചെയ്തത്. 14 വയസ്സുള്ള കുട്ടിയുടെ വയറ്റിൽ നിന്നാണ് കാന്തം പുറത്തെടുത്തത്. റാസൽഖൈമയിലെ ഇബ്രാഹിം ബിൻ ഹമദ് ഉബൈദുല്ല ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ഈ സങ്കീർണ്ണ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ആശുപത്രിയിലെ ഗാസ്ട്രോഎൻട്രോളജി, ഹെപ്പറ്റോളജി, എൻഡോസ്കോപ്പി വിഭാഗം മേധാവി ഡോ. മറിയം അൽ ഖത്രിയുടെ മേൽനോട്ടത്തിലായിരുന്നു ചികിത്സ. കളിക്കുന്നതിനിടെയാണ് പതിനാലുകാരൻ അബദ്ധത്തിൽ കാന്തം വിഴുങ്ങിയതെന്ന് ഡോ. മറിയം അൽ ഖത്രി പറഞ്ഞു. ആമാശയത്തിലെ ഭക്ഷണാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു കാന്തം. തുടർന്ന് ആമാശയം കഴുകി സക്ഷൻ പ്രക്രിയയിലൂടെ ഉള്ളിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്താണ് കാന്തം കണ്ടെത്താനും സുരക്ഷിതമായി പുറത്തെടുക്കാനും സാധിച്ചത്. എൻഡോസ്കോപ്പി വിഭാഗത്തിലെ ഡോ. അസ്മി അൽ ശുഐബിയുടെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ നെറ്റ് ഉപയോഗിച്ച് വെറും 15 മിനിറ്റുകൊണ്ടാണ് കാന്തം പുറത്തെടുത്തത്. കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളോ സങ്കീർണ്ണതകളോ ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.മറ്റൊരു സംഭവത്തിലാണ് മുപ്പതുകാരനായ രോഗിയുടെ ആമാശയത്തിൽ നിന്ന് നഖംവെട്ടിയും ബാറ്ററിയും ഡോക്ടർമാർ വിജയകരമായി പുറത്തെടുത്തത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *