കാറുകളുടെ നിറം മാറ്റി മോടി പിടിപ്പിക്കുന്നതിന് മുൻപ് ഈക്കാര്യങ്ങൾ ശ്രദ്ധിക്കണം; ഇല്ലെങ്കിൽ പണി കിട്ടും

കുവൈറ്റിൽ വാഹനങ്ങളുടെ നിറം മാറ്റാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അതിന് മുൻപ് ഈക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഇതിനായി പുതിയ നടപടിക്രമങ്ങൾ വിശദീകരിച്ചിരിക്കുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് ഒഴിവാക്കാൻ,താഴെ പറയുന്ന അഞ്ച് ഘട്ടങ്ങളിലൂടെ മാത്രമേ വാഹനങ്ങളുടെ നിറം മാറ്റം നടത്താൻ പാടുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.

-ടെക്നിക്കൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിലെ സ്റ്റാൻഡേർഡ്സ് സെക്ഷനെ സമീപിച്ച ശേഷം വാഹനത്തിന്റെ നിറം മാറ്റുന്നതിനുള്ള അപേക്ഷാ ഫോമിന് അംഗീകാരം നേടണം.

-നിറം മാറ്റുന്നത് സംബന്ധിച്ചുള്ള നിബന്ധനകൾ പാലിക്കാമെന്ന് ഉടമ സത്യവാങ്ങ് മൂലം നൽകണം.

-അംഗീകാരം ലഭിച്ചശേഷം, വാഹനം പെയിന്റ് ചെയ്യുന്നതിനായി ലൈസൻസുള്ള ഒരു വർക്ക്ഷോപ്പിനെ സമീപിക്കുക.

-നിറം മാറ്റിയ ശേഷം, വീണ്ടും സ്റ്റാൻഡേർഡ്സ് സെക്ഷനിൽ എത്തിച്ചേർന്ന് പുതിയ നിറത്തിന് ഔദ്യോഗിക അംഗീകാരം വാങ്ങണം.

-വാഹനത്തിന്റെ പുതിയ നിറം രേഖപ്പെടുത്തിയ പുതിയ റെജിസ്ട്രേഷൻ ബുക്ക് ലഭിക്കുന്നതിനായി വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റിനെ സമീപിക്കണം.

ട്രാഫിക് അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ വാഹനത്തിന്റെ നിറം മാറ്റുന്നത് നിയമലംഘനമാണെന്നും, ഇത് ശ്രദ്ധയിൽപ്പെട്ടാൽ കനത്ത പിഴ ചുമത്തുമെന്നും ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy