കിംഗ് ഫഹദ് ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസി യുവതിക്ക് ദാരുണാന്ത്യം expat women. ഗൾഫ് പൗരയായ യുവതിയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് അപകടം നടന്നത്. കിംഗ് ഫഹദ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതായി സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിൽ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് നുവൈസീബ് ഫയർ സ്റ്റേഷനോട് അൽ-ബലാഗ് സൈറ്റിറിലേക്ക് പോകാൻ നിർദേശം നൽകുകയും ചെയ്തു. എന്നാൽ സേനാംഗങ്ങൾ അപകടം നടന്ന സ്ഥലത്ത് എത്തിയപ്പോളേക്കും യുവതി മരിച്ചിരുന്നു. തുടർന്ന് അധികൃതർ അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗമാണ് അപകടം സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX