Posted By user Posted On

expat women കുവൈത്തിലെ പ്രധാന റോഡിൽ ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; പ്രവാസി യുവതിക്ക് ദാരുണാന്ത്യം

കിംഗ് ഫഹദ് ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസി യുവതിക്ക് ദാരുണാന്ത്യം expat women. ​ഗൾഫ് പൗരയായ യുവതിയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് അപകടം നടന്നത്. കിംഗ് ഫഹദ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതായി സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിൽ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് നുവൈസീബ് ഫയർ സ്റ്റേഷനോട് അൽ-ബലാഗ് സൈറ്റിറിലേക്ക് പോകാൻ നിർദേശം നൽകുകയും ചെയ്തു. എന്നാൽ സേനാം​ഗങ്ങൾ അപകടം നടന്ന സ്ഥലത്ത് എത്തിയപ്പോളേക്കും യുവതി മരിച്ചിരുന്നു. തുടർന്ന് അധികൃതർ അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും മൃത​ദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗമാണ് അപകടം സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *