
പ്രവാസികൾക്ക് സന്തോഷ വാർത്ത ,കേരളത്തിലേക്കുള്ള നിരക്ക് കുത്തനെ കുറച്ച് എയർ ഇന്ത്യ
അധികരിച്ച വിമാന നിരക്ക് കാരണം നാട്ടിൽ പോകാനാകാതെ വിഷമിക്കുന്ന കുവൈത്ത് പ്രവാസികൾക്കു സന്തോഷവാർത്തയുമായി എയർ ഇന്ത്യ . സ്വാതന്ത്ര്യദിനം പ്രമാണിച്ച് എയർ ഇന്ത്യ യുഎഇ കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നിന്ന് കേരളത്തിലെ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ചു.ഇതോടെ കുവൈത്തിൽ നിന്നും 36.65 ദിനാറിന് ഇന്ത്യയിലേക്ക് പറക്കാൻ കഴിയും
അതേ സമയം 330 ദിർഹത്തിന് യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പറക്കാം. ‘വൺ ഇന്ത്യ, വൺ ഫെയർ’ എന്ന പേരിൽ നടക്കുന്ന പ്രെമോഷന്റെ ഭാഗമായാണ് നിരക്ക് കുറച്ചത്.ദുബായിൽ നിന്ന് കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, ചെന്നൈ, ഗോവ, ബെംഗളൂരു, ഹൈദരബാദ്, ഇൻഡോർ എന്നീ നഗരങ്ങളിലേക്കാണ് 330 ദിർഹത്തിന് യാത്ര ചെയ്യാൻ സാധിക്കുക. ഇതുകൂടാതെ, ഷാർജയിൽ നിന്നും കോഴിക്കോട്ടേക്കും അബുദാബിയിൽ നിന്നും മുംബൈയിലേക്കും ഇതേ നിരക്കാണ്.ഇന്നു മുതൽ ഇൗ മാസം 21 വരെ ഇൗ നിരക്കിൽ ടിക്കറ്റ് ലഭ്യമാണ്. ഒക്ടോബർ 15 വരെ യാത്ര ചെയ്യാം. ബാഗേജ് അലവൻസ് 35 കിലോ ഗ്രാമാണ്. നേരിട്ടുള്ള വിമാനങ്ങൾക്ക് മാത്രമേ ഇൗ നിരക്ക് ബാധകമാകുകയുള്ളു എന്ന് അധികൃതർ അറിയിച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M
മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും സർവീസ്
യുഎഇയ്ക്ക് പുറമേ,, ബഹ്റൈൻ, ഒമാൻ, ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽ നിന്നും കുറഞ്ഞ നിരക്കിൽ ‘വൺ ഇന്ത്യ, വൺ ഫെയർ’ സേവനം ഉണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. സൗദിയിൽ നിന്നും 500 റിയാൽ, ഒമാനിൽ നിന്നും 36.1 റിയാൽ മുതൽ, , ഖത്തറിൽ നിന്നും 499 ഖത്തർ റിയാൽ, ബഹ്റൈനിൽ നിന്നും 60.3 ബഹ്റൈൻ ദിർഹം എന്നിങ്ങനെയാണ് ഇന്ത്യയിലേക്കുള്ള നിരക്കുകൾ. വിവരങ്ങൾക്ക്: www.airindia.in.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IarX27GtyhPCaaWkhYEW2M
Comments (0)