Posted By editor1 Posted On

കുവൈറ്റിൽ കരിഞ്ചന്ത സജീവമാകുന്നതായി സംശയം; പരിശോധനയുമായി വാണിജ്യമന്ത്രാലയം

കുവൈറ്റിൽ കരിഞ്ചന്ത സജീവമാകുന്നതായി സംശയം. കടകളിൽനിന്ന് ചില ഉൽപ്പന്നങ്ങൾ മാത്രം വൻതോതിൽ വിറ്റഴിക്കപ്പെടുന്നതാണ് ഇത്തരത്തിലൊരു സംശയത്തിലേക്ക് നയിക്കുന്നത്. വിവിധ ഫുഡ് ഔട്ട്‌ലെറ്റുകളിൽ നിന്നായി ഭക്ഷ്യഎണ്ണ യാണ് ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്നത്. ഈ ഉത്പന്നം പൂഴ്ത്തി വെയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വലിയതോതിൽ ഇവ വാങ്ങിക്കൂട്ടുന്നതെന്നാണ് സംശയം. ആഗോളതലത്തിൽ പണപ്പെരുപ്പം ഉയരുന്നത് മുന്നിൽ കണ്ടാണ് ഇത്തരത്തിൽ വലിയ ഡിമാൻഡുള്ള ഉൽപ്പന്നങ്ങളുടെ വാങ്ങിക്കൂട്ടും നടക്കുന്നത്. ഭാവിയിൽ ഇവയുടെ വില കൂടുമെന്ന പ്രതീക്ഷയിലാണ് ഈ സാധനങ്ങൾ ധാരാളമായി വാങ്ങുന്നത്. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾക്കെതിരെ കടുത്ത പരിശോധനകളാണ് വാണിജ്യ മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3

Comments (0)

Leave a Reply

Your email address will not be published. Required fields are marked *