Posted By editor1 Posted On

തൊഴിലുടമയെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ പൗരനെ സിബിഐ അറസ്റ്റ് ചെയ്തു

കുവൈറ്റിൽ തന്റെ തൊഴിലുടമയെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ പൗരനെ സിബിഐ അറസ്റ്റ് ചെയ്തു. ഗാർഹിക തൊഴിലാളിയായി ജോലി നോക്കവേ തന്റെ തൊഴിൽ ഉടമയായ ഫഹദ് ബിൻ നാസർ ഇബ്രാഹിമിനെയും, ഭാര്യ സലാമ ഫരാജ് സലീമിനെയുമാണ് ഇന്ത്യൻ പ്രവാസിയായ സന്തോഷ് കുമാർ റാണ കൊലപ്പെടുത്തിയത്. പ്രതിയായ ഇയാളെ കൈമാറണമെന്നുള്ള കുവൈറ്റ് അധികൃതരുടെ അഭ്യർത്ഥനയെ തുടർന്ന് 2016 ഡിസംബറിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരുന്നത്. ഗാർഹിക തൊഴിലാളിയായ സന്തോഷ് തന്റെ പാസ്പോർട്ട് തടഞ്ഞു വെച്ചതിനും, മത വിശ്വാസത്തിനു വിരുദ്ധമായി പ്രവർത്തിക്കാൻ നിർബന്ധിച്ചതിനുമാണ് കൊലപാതകങ്ങൾ ചെയ്തതെന്നാണ് അന്വേഷണത്തിൽനിന്ന് വ്യക്തമായത്. കൊലപാതകത്തിനുശേഷം ഇവരുടെ സേഫ് തകർത്ത് പാസ്പോർട്ടും സന്തോഷ് എടുത്തിരുന്നു. 2012 ഫെബ്രുവരി 29 ന് കോടതിയിൽ ഹാജരാക്കാതെ തന്നെയുള്ള വിധിയിൽ സന്തോഷിന് സ്റ്റേറ്റ് ഓഫ് കുവൈറ്റ് ഫസ്റ്റ് ഇൻസ്റ്റൻസ് ഫെലോണീസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3

Comments (0)

Leave a Reply

Your email address will not be published. Required fields are marked *