ഉംറ യാത്ര കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രയിൽ മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞു വീണുമരിച്ചു. തൃശ്ശൂർ മാമ്പ്ര എരയംകുടി അയ്യാരിൽ എ. കെ ബാവു (79) ആണ് മരിച്ചത്. ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ബാവു കുഴഞ്ഞു വീഴുകുകയായിരുന്നു. വിമാനത്താവളത്തിലെ എമർജൻസി മെഡിക്കൽ ടീം അടിയന്തര ചികിത്സ നൽകി. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പം രണ്ടും പെണ്മക്കളും മരുമകനും ഉണ്ടായിരുന്നു. ബുധനാഴ്ച വൈകിട്ട് സലാം എയർ വിമാനത്തിൽ മസ്കറ്റ് വഴി തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴായിരുന്നു മരണം സംഭവിച്ചത്. ഭാര്യ: ബീവാത്തുമ്മ, മക്കൾ: ബൈജു, ബാനു, ബിജിലി, മരുമക്കൾ: നിഷ, ഷിബി ഇസ്മയിൽ, അബ്ബാസ്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3