
ഗാർഹിക തൊഴിലാളികൾക്ക് കാർ വാടകയ്ക്ക് നൽകിയ കാർ റെന്റൽ ഓഫീസിന് പിഴ
കുവൈറ്റിൽ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ സാൽമിയ ഏരിയയിലെ കാർ വാടകയ്‌ക്ക് നൽകുന്ന ഓഫീസുകളിൽ നടത്തിയ പരിശോധന കാമ്പെയ്‌നിൽ അഞ്ച് വാടക ഓഫീസുകളിൽ നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. ഗാർഹിക തൊഴിലാളിക്ക് വാഹനം വാടകയ്‌ക്കെടുക്കൽ, സമഗ്ര ഇൻഷുറൻസ് ഇല്ലാതെ വാഹനങ്ങൾ വാടകയ്‌ക്കെടുക്കൽ, ഓഫീസിന്റെ ലൈസൻസ് ഇല്ലാത്ത വാഹനങ്ങൾ വാടകയ്‌ക്കെടുക്കൽ തുടങ്ങിയ നിയമലംഘനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഇനിയും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3
Comments (0)