Posted By editor1 Posted On

2021-ൽ കുവൈറ്റിൽ ബൗൺസായത് 107 ദശലക്ഷം കെഡിയുടെ ചെക്കുകൾ

ഔദ്യോഗിക കണക്കുകൾ പ്രകാരം മതിയായ ബാങ്ക് ബാലൻസ് ഇല്ലാത്തതിനാൽ 2021-ൽ കുവൈറ്റിൽ ഏകദേശം 3,456 ചെക്കുകൾ ബൗൺസ് ആയി. 2021 ജനുവരി 1 മുതൽ ഡിസംബർ 31 വരെ 2,422 പൗരന്മാരും, താമസക്കാരുമാണ് ചെക്കുകൾ നൽകിയത്. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, വർഷത്തിന്റെ ആദ്യ പകുതിയിൽ 1,698 ചെക്കുകൾ 1,245 ഉപഭോക്താക്കൾ ഹാജരാക്കിയതായും, വർഷത്തിന്റെ രണ്ടാം പകുതിയിൽ 1,758 ചെക്കുകൾ, 1,177 ഉപഭോക്താക്കൾ നൽകിയതായും കാണിക്കുന്നു. ഇഷ്യൂ ചെയ്തവരുടെ അക്കൗണ്ടുകളിൽ ബാലൻസ് ഇല്ലാത്തതിനാൽ മടങ്ങിയ ചെക്കുകളുടെ മൂല്യം ഏകദേശം 107 ദശലക്ഷം ദിനാർ ആയിരുന്നു, അതിൽ 24.1 ദശലക്ഷം ദിനാർ വർഷത്തിന്റെ ആദ്യ 6 മാസങ്ങളിൽ വിതരണം ചെയ്തു, രണ്ടാം പകുതിയിൽ മൂല്യം ഇരട്ടിയായി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *