കുവൈറ്റിൽ കോവിഡ് മുന്നണി പോരാളികൾക്ക് അനുവദിച്ച സൗജന്യ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിച്ചു. കോവിഡ് അതിരൂക്ഷമായിരുന്ന സാഹചര്യത്തിൽ രോഗ വ്യാപനം കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി പ്രവർത്തിച്ച ആരോഗ്യ, ആഭ്യന്തര, പ്രതിരോധ മന്ത്രാലയത്തിലെ സ്വദേശികളും വിദേശികളുമായ ജീവനക്കാർക്കാണ് സപ്ലൈ സെന്ററുകൾ വഴി സൗജന്യറേഷൻ ലഭിക്കുക. ആറുമാസത്തേക്ക് ആണ് സൗജന്യറേഷൻ അനുവദിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടർമാർ, നേഴ്സുമാർ, സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെ മലയാളികളടക്കമുള്ള ആരോഗ്യപ്രവർത്തകർക്കാണ് സൗജന്യറേഷൻ ലഭിക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0