കുവൈറ്റ് സിറ്റി :
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ശക്തമായ പ്രതിരോധ നടപടികളിലേക്ക് കുവൈത്ത് കടക്കുന്നു ഇതിന്റെ ഭാഗമായി ജനുവരി 12 ബുധനാഴ്ച മുതൽ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇന്ന് ചേർന്ന മന്ത്രി സഭാ യോഗം തീരുമാനിച്ചു .ഇന്നത്തെ പ്രധാന തീരുമാനങ്ങൾ ഇവയാണ് സർക്കാർ ജോലിസ്ഥലങ്ങളിലെ തൊഴിലാളികളുടെ എണ്ണം 50 ശതമാനത്തിൽ പരിമിതപ്പെടുത്തണം പൊതു ഗതാഗത സംവിധാനത്തിൽ 50 % യാത്രക്കാരിൽ കൂടരുതെന്നും നിർദ്ദേശം സ്വകാര്യ സ്ഥാപനങ്ങൾക്കഴിയുന്നത്ര കുറഞ്ഞ ശേഷിയിൽ പ്രവർത്തിക്കാൻ ആവശ്യം സലൂണുകൾ, ബാർബർ ഷോപ്പുകൾ, ഹെൽത്ത് ക്ലബ്ബുകൾ തൊഴിലാളികളും സന്ദർശകരും കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കണം യോഗങ്ങൾ, സമ്മേളനങ്ങൾ, കോഴ്‌സുകൾ മുതലായവ വിദൂര വിനിമയ സംവിധാനത്തിലൂടെ നടത്തണമെന്നും , ഗവൺമെന്റിന്റെ ഔദ്യോഗിക വക്താവ് താരിഖ് അൽ-മുസരം പറഞ്ഞു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.https://chat.whatsapp.com/CggyBQpJY8p2ayYgZNC91J