Posted By editor1 Posted On

ഒമിക്രോൺ വ്യാപനം: അപകട സാധ്യതയുള്ള 40 ഓളം രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തും

കോവിഡ് വ്യാപനത്തിന് ഭീതിയിൽനിന്ന് ലോകം മാനസികമായി തയ്യാറെടുക്കുന്നതിനുമുൻപ് തന്നെമറ്റൊരു വൈറസും ജനങ്ങളുടെ ജീവൻ എടുക്കുകയാണ്. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഇപ്പോഴിതാ ജർമ്മൻ അധികൃതർ തയ്യാറാക്കിയ ഉയർന്ന അപകട സാധ്യതയുള്ള 40 ഓളം രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിനെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.   കുവൈത്ത്‌ അടക്കമുള്ള 5 അറബ് രാജ്യങ്ങളും പട്ടികയിൽ ഇടം പിടിക്കുന്നുണ്ട്.

പട്ടികയിൽ എഴുതിച്ചേർത്തപ്പെട്ട രാജ്യങ്ങളിൽ നിന്ന് ജർമ്മനിയിലേക്ക്‌ യാത്ര ചെയ്യുന്നവർ പാലിക്കേണ്ട കർശന യാത്രാ നിയന്ത്രണങ്ങളും  റിപ്പോർട്ട് കളിലൂടെ പുറത്തുവരുന്നുണ്ട് . കുവൈത്തിന് പുറമേ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്‌റൈൻ, ഖത്തർ, എന്നിവയാണു പട്ടികയിൽ ഉൾപ്പെട്ട മറ്റു ഗൾഫ്‌ രാജ്യങ്ങൾ. ആറു വയസ്സിനു മുകളിൽ പ്രായം ആകുന്ന എല്ലാ യാത്രക്കാരും ജർമനിയിൽ പ്രവേശിക്കുന്നതിനു മുൻപ് കോവിഡ് നെഗറ്റീവ് പരിശോധന ഫലമോ അല്ലെങ്കിൽ വാക്സിൻ തെളിവ് ഹാജരാക്കണമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. കോവിഡ്‌ ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസം മൂവായിരത്തിനു അടുത്ത് എത്തിയ സാഹചര്യം കൊണ്ടാണ് ഇത്തരത്തിലുള്ള കർശന നടപടികൾ പുറത്തുവന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/CggyBQpJY8p2ayYgZNC91J

Comments (0)

Leave a Reply

Your email address will not be published. Required fields are marked *