Posted By Editor Editor Posted On

കുവൈത്തിലെ ക്വാറന്റൈൻ കാലയളവ് കുറക്കാൻ ശുപാർശ :നിർദേശങ്ങൾ ഇങ്ങനെ

രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ എടുത്തവരുടെ ക്വാറന്റൈൻ ദിവസങ്ങൾ കുറയ്ക്കാനുള്ള നിർദ്ദേശം കൊറോണ ഉന്നത അവലോകന സമിതി കുവൈറ്റ് മന്ത്രിസഭക്ക് മുമ്പാകെ സമർപ്പിച്ചു
രണ്ട് ഡോസ് എടുത്തവരുടെയും , രണ്ടാമത്തെ ഡോസ് എടുത്ത് 9 മാസം തികയാത്തവരുടെയും ക്വാറന്റൈൻ കാലാവധി 7 ദിവസമായി കുറയ്ക്കാനാണ് നിർദേശം .നിലവിൽ ഈ വിഭാഗത്തിൽ പെട്ടവരുടെ ക്വാറന്റൈൻ കാലാവധി 10 ദിവസമാണു .ഇതുവരെ വാക്സിൻ സ്വീകരിക്കാത്തവർ അല്ലെങ്കിൽ രണ്ടാമത്തെ ഡോസ്‌ സ്വീകരിച്ച്‌ 9 മാസം പിന്നിട്ടിട്ടും ബൂസ്റ്റർ ഡോസ്‌ സ്വീകരിക്കാത്തവർ മുതലായ വിഭാഗങ്ങൾക്ക്‌ ക്വാറന്റൈൻ 10 ദിവസമായി ചുരുക്കുവാനും നിർദേശമുണ്ട് .ഇത്തരക്കാർക്ക് നിലവിൽ 14 ദിവസമാണു ക്വാറന്റൈൻ കാലയളവ്‌.രോഗ ബാധിതരുമായി സമ്പർക്കം പുലർത്തിയ വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും 7 ദിവസത്തെ ക്വാറന്റൈൻ കാലയളവാണു ശുപാർശ്ശ ചെയ്യപ്പെട്ടിരിക്കുന്നത്‌.ക്വാറന്റൈൻ അവസാനിക്കുന്നതിനു മുമ്പായി ഇവർ ഒരു തവണ പി. സി. ആർ. പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പ്‌ വരുത്തുകയും വേണം. വാക്സിനേഷൻ പൂർത്തിയാക്കാത്ത രോഗ ബാധിതരുമായി സമ്പർക്കം പുലർത്തിയവരുടെ ക്വറന്റൈൻ കാലയളവ് 14 ദിവസമാക്കണമെന്നും നിർദേശത്തിൽ പറയുന്നു അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്..കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/CggyBQpJY8p2ayYgZNC91J

Comments (0)

Leave a Reply

Your email address will not be published. Required fields are marked *