Posted By editor1 Posted On

1500 അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വൈറസ് ബാധിച്ചതായി റിപ്പോർട്ട്

കുവൈത്തിൽ വൈറസ് ബാധിതരായ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അഡ്മിമിനിസ്ട്രേറ്റീവ് തൊഴിലാളികളുടെയും എണ്ണം കാണിക്കുന്നതിന്റ സ്ഥിതിവിവരക്കണക്കുകൾ സമർപ്പിക്കാൻ നിർദ്ദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് . രോഗബാധിതരായവരുടെയും, ഇപ്പോഴും ക്വാറന്റൈനിൽ കഴിയുന്നവരുടെയും പ്രാഥമിക സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കാനും, അതിനനുസരിച്ചുള്ള നിയന്ത്രണങ്ങൾ കൊണ്ട് വരാനും നിർദേശം നൽകിയതായാണ് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ട് പ്രകാരം സ്കൂളുകൾ, വിദ്യാഭ്യാസ ജില്ലകൾ, കേന്ദ്രത്തിന്റെ വിവിധ മേഖലകളിലൊക്കെയായി 1,500 ഓളം വിദ്യാർത്ഥികളെയും, അധ്യാപകരെയും , അഡ്മിനിസ്ട്രേറ്റീവ് തൊഴിലാളികളെയും വൈറസ് ബാധിച്ചിരിക്കുന്നതായാണ് കണ്ടത്തിയത്. കഴിഞ്ഞ ആഴ്ച്ചയിലെ കേസുകൾ മാത്രമാണ് ഈ കണക്കിൽ പെടുന്നത്. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/CggyBQpJY8p2ayYgZNC91J

Comments (0)

Leave a Reply

Your email address will not be published. Required fields are marked *