Posted By editor1 Posted On

ഒമിക്രോൺ വ്യാപനം : കുവൈത്തിൽ കർഫ്യൂ ഏർപെടുത്തില്ല

കുവൈത്ത് സിറ്റി : ഒമിക്രോൺ വ്യാപനത്തിന്റ പശ്ചാത്തലത്തിൽ കുവൈത്തിൽ വിമാനത്താവളം അടയ്ക്കൽ , കർഫ്യൂ നടപ്പാക്കുക , മുതലായ നടപടികൾ ഏർപ്പെടുത്തുന്ന കാര്യം ഇത്‌ വരെ ആലോചിച്ചിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ. ഇത്‌ സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രി സഭാ യോഗത്തിൽ യാതൊരു വിധ ചർച്ചകളോ ആലോചനകളോ നടന്നിട്ടില്ലെന്ന് സർക്കാർ വക്താവ്‌ താരിഖ്‌ അൽ മുസറം പറഞ്ഞു. അതേ സമയം രാജ്യത്ത്‌ രോഗ ബാധിതരുടെ എണ്ണത്തിൽ അനുഭവപ്പെടുന്ന നിലവിലെ വർദ്ധനവ്‌ താൽക്കാലികമാണെന്നും , ഏതാനും ആഴ്ചകൾക്കകം നിലവിലെ സാഹചര്യം മറികടക്കാൻ സാധിക്കുമെന്നും ആരോഗ്യ മന്ത്രാലയ അധികൃതർ ജനങ്ങളോട് പറഞ്ഞു. അതേ സമയം രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾ, വിവാഹ പാർട്ടി ഹാളുകൾ എന്നിവിടങ്ങളിൽ ഇന്ന് മുതൽ നിരീക്ഷണം കർശ്ശനമാക്കും. ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ കർശ്ശന നിയമ നടപടികൾ സ്വീകരിക്കും. ഇതിനായി ആരോഗ്യ മന്ത്രാലയങ്ങൾ സംയുക്തമായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്‌. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/CggyBQpJY8p2ayYgZNC91J

Comments (0)

Leave a Reply

Your email address will not be published. Required fields are marked *