Posted By user Posted On

കുവൈത്തില്‍ ഇനി ആശങ്കയില്ലാതെ ശ്വസിക്കാം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വാ​യു​മ​ലി​നീ​ക​ര​ണം പ്രകടമായ രീതിയില്‍ കു​റ​ഞ്ഞു​വ​രു​ന്ന​താ​യി പഠന റിപ്പോര്‍ട്ട്. അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന രാജ്യങ്ങളിലെ ജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തില്‍ ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ റിപ്പോര്‍ട്ട്. ലോ​ക​ത്തി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലെ വാ​യു​മ​ലി​നീ​കരണത്തെക്കുറിച്ച്  ​ഐ.​ക്യു എ​യ​ർ ഇ​ൻ​ഡ​ക്​​സ്​ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യക്തമാക്കു​ന്ന​ത്.

കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF

ആ​ഗോ​ള​ത​ല​ത്തി​ൽ പതിനഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ കു​വൈ​ത്ത്. ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്​​താ​ൻ, ഇ​ന്ത്യ, മം​ഗോ​ളി​യ, അ​ഫ്​​ഗാ​നി​സ്​​താ​ൻ, ഒ​മാ​ൻ, ഖ​ത്ത​ർ, കി​ർ​ഗി​സ്​​താ​ൻ, ഇ​ന്തോ​നേ​ഷ്യ, ബോ​സ്​​നി​യ ഹെ​ർ​സ​ഗോ​വി​ന, ബ​ഹ്​​റൈ​ൻ, നേ​പ്പാ​ൾ, മാ​ലി, ചൈ​ന, കു​വൈ​ത്ത്​ തുടങ്ങിയ രാജ്യങ്ങളാണ് വാ​യു​മ​ലി​നീ​കരണം കൂടുതലുള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ആ​ദ്യ 15 സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്. ഏ​റ്റ​വും മ​ലി​ന​മാ​യ​ത്​ ചൈ​ന​യി​ലെ ഹോ​ട്ട​ൻ ന​ഗ​ര​മാ​ണ്. ചൈനയിലെ ഏഴ്​ ന​ഗ​ര​ങ്ങ​ളും  പാ​കി​സ്​​താനിലെ അഞ്ചു ന​ഗ​ര​ങ്ങ​ളും ബം​ഗ്ലാ​ദേ​ശിലെ രണ്ട് ന​ഗ​ര​ങ്ങ​ളും ഒ​രു ഇ​ന്തോ​നേ​ഷ്യ​ൻ ന​ഗ​ര​വും ആ​ദ്യ​ 50 ൽ ഉ​ൾ​പ്പെ​ടു​ന്നുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *