ഒമിക്രോണ്‍; അന്താരാഷ്‌ട്ര യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങളുമായി ഇന്ത്യ
ലോക രാജ്യങ്ങളില്‍ ഭീതി പരത്തിക്കൊണ്ട് ‘ഒമിക്രോൺ’ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ടുചെയ്ത സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാനയാത്രക്കാർക്കുള്ള മാർഗനിർദേശങ്ങളുമായി ഇന്ത്യ. വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർ യാത്രപുറപ്പെടുന്നതിന് 14 ദിവസം മുമ്പുവരെയുള്ള യാത്രാവിവരങ്ങള്‍ നല്‍കണം. ഇതിനായി എയർ സുവിധ പോർട്ടലിൽ വിവരങ്ങള്‍ നൽകുകയാണ് വേണ്ടത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF
ഇതുകൂടാതെ ആർ.ടി.പി.സി.ആർ. പരിശോധനാ ഫലവും ഈ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ ഫലമാണ് നല്‍കേണ്ടത്. ‘അറ്റ് റിസ്ക് ‘ വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്ന പ്രത്യേക രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു വരുന്നവർക്ക് പരിശോധനയും പ്രത്യേക നിരീക്ഷണവുമുണ്ട്.യൂറോപ്യൻ യൂണിയൻ, ബോട്സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബ്രസീൽ, ചൈന, മൗറീഷ്യസ്, ന്യൂസീലൻഡ്, സിംബാംബ്വെ, സിങ്കപ്പൂർ, ഇസ്രയേൽ, ഇംഗ്ലണ്ട് തുടങ്ങിയവയാണ് അതിജാഗ്രതാ പട്ടികയിലുള്ളത്. ഇന്ത്യയിൽ വിമാനമിറങ്ങിയശേഷം ഇവർ കോവിഡ് പരിശോധനയ്ക്കു വിധേയരാകണം. ഫലം വരുംവരെ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് പോകാനോ, മറ്റ് വിമാന യാത്രകളോഅനുവദിക്കില്ല. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF
ഫലം പോസിറ്റീവാണെങ്കിൽ ആശുപത്രികളിലേക്ക് മാറ്റും.
ഇവരുടെ സാമ്പിളുകൾ ജീനോം സിക്വൻസിങ്ങിനായി അയക്കും. നെഗറ്റീവാണെങ്കിൽ ഏഴുദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയണം. എട്ടാംദിവസം വീണ്ടും കോവിഡ് പരിശോധിക്കണം. അതും നെഗറ്റീവാണെങ്കിൽ വീണ്ടും ഏഴുദിവസംകൂടി സ്വയം നിരീക്ഷണത്തിൽ കഴിയണം. ‘അറ്റ് റിസ്ക്’ രാജ്യങ്ങൾ അല്ലാത്തവയിൽ നിന്നു വരുന്നവരെ ഇതിൽനിന്ന് ഒഴിവാക്കും. ഇവർ 14 ദിവസം വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞാൽമതി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF
Comments (0)