Posted By user Posted On

‘ഒരുമ’ നല്‍കിയത് ഒന്നരക്കോടിയുടെ ധനസഹായം ,ഡിസംബര്‍ ഒന്നിന് അംഗത്വ കാമ്പയിന് തുടക്കം

കു​വൈ​ത്ത് സി​റ്റി:  കെ.​ഐ.​ജി കു​വൈ​ത്തിന്‍റെ പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​യാ​യ ‘ഒ​രു​മ’ ഈ വര്‍ഷം ​ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ സ​ഹാ​യം ന​ൽ​കി. 2021 ല്‍ പല കാരണങ്ങളാല്‍ ജീവന്‍ നഷ്ടമായ 40 ഒ​രു​മ അം​ഗ​ങ്ങ​ളു​ടെ ആ​ശ്രി​ത​ർ​ക്ക് ഒ​രു കോ​ടി 10 ല​ക്ഷം രൂ​പ ധനസഹായം ന​ൽ​കി. 77 ​പേ​ർ​ക്ക് 31.5 ല​ക്ഷം രൂ​പ​യും പ​ദ്ധ​തി​യി​ൽ ​നി​ന്ന്​ ഈ വര്ഷം ന​ൽ​കി​യ​താ​യി കെ.​ഐ.​ജി പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ മ​ഞ്ചേ​രി, ഒ​രു​മ ചെ​യ​ർ​മാ​ൻ ഫി​റോ​സ് ഹ​മീ​ദ് എ​ന്നി​വ​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/G4Af0TBmC3E2XT7Xg485ID

അംഗത്വ കാ​മ്പ​യി​ന്‍: പുതിയ അംഗത്വ കാ​മ്പ​യി​ന്‍ ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​വും. ര​ണ്ടു മാ​സം നീ​ളു​ന്ന അം​ഗ​ത്വ കാ​മ്പ​യി​നാ​ണ് നടത്തു​ന്ന​ത്.കാ​മ്പ​യി​ൻ കാ​ല​യ​ള​വി​ൽ മാ​ത്ര​മാ​ണ്​ ‘ഒരുമ’യില്‍ അം​ഗ​ത്വ​മെ​ടു​ക്കാ​നും പു​തു​ക്കാ​നും ക​ഴി​യു​ക. ഓരോന്നിനും 2.5 ദീ​നാ​ർ വീ​ത​മാ​ണ് ന​ൽ​കേ​ണ്ട​ത്. www.orumakuwait.com വെ​ബ്സൈ​റ്റ് വ​ഴി​യും അം​ഗ​ത്വ​മെ​ടു​ക്കാം. ഒ​രു​വ​ർ​ഷ​ത്തേ​ക്കാ​ണ് അം​ഗ​ത്വം ന​ൽ​കു​ക. ഈ ​കാ​ല​യ​ള​വി​​ൽ മ​രി​ക്കു​ന്ന അം​ഗ​ങ്ങ​ളു​ടെ നോ​മി​നി​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ സ​ഹാ​യ​ധ​നം ന​ൽ​കും. തു​ട​ർ​ച്ച​യാ​യി അ​ഞ്ചു വ​ർ​ഷം അം​ഗത്വമുണ്ടെ​ങ്കി​ൽ മൂ​ന്നു ല​ക്ഷം രൂ​പ​യും പ​ദ്ധ​തി ആ​രം​ഭി​ച്ച 2012 മു​ത​ൽ അം​ഗ​മാ​ണെ​ങ്കി​ൽ നാ​ലു ല​ക്ഷം രൂ​പ​യു​മാ​ണ് ല​ഭി​ക്കു​ക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/G4Af0TBmC3E2XT7Xg485ID

അം​ഗ​ങ്ങ​ളു​ടെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ (ബൈ​പാ​സ്), ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ആ​ൻ​ജി​യോ​പ്ലാ​സ്​​റ്റി, അ​ർ​ബു​ദം, ഡ​യാ​ലി​സി​സ്, പ​ക്ഷാ​ഘാ​തം (ബ്രെ​യി​ൻ സ്ട്രോ​ക്ക്), എ​ന്നി​വ​ക്ക് പ​ര​മാ​വ​ധി 25,000 രൂ​പ ചി​കി​ത്സാ ​സ​ഹാ​യം ന​ൽ​കും. കൂ​ടാ​തെ ശി​ഫ അ​ൽ-​ജ​സീ​റ മെ​ഡി​ക്ക​ൽ സെൻറ​ർ, ബ​ദ​ർ അ​ൽ-​സ​മ മെ​ഡി​ക്ക​ൽ സെൻറ​ർ, അ​മേ​രി​ക്ക​ൻ ടൂ​റി​സ്​​റ്റ​ർ, ബി.​ഇ.​സി എ​ക്സ്ചേ​ഞ്ച്, ത​ക്കാ​ര റ​സ്​​റ്റാ​റ​ൻ​റ്, യു​വ​ർ കാ​ർ​ഗോ, പ്രി​ൻ​സ​സ് ട്രാ​വ​ൽ​സ് എ​ന്നി​വ​യി​ൽ ഒ​രു​മ അം​ഗ​ങ്ങ​ൾ​ക്ക് വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കും.കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ബ്ബാ​സി​യ 60022820, ഫ​ർ​വാ​നി​യ 55608126, കു​വൈ​ത്ത് സി​റ്റി 94473617, റി​ഗ്ഗാ​യ് 60365614, സാ​ൽ​മി​യ 66876943, അ​ബൂ ഹ​ലീ​ഫ 97220839, ഫ​ഹാ​ഹീ​ൽ 66610075 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/G4Af0TBmC3E2XT7Xg485ID

Comments (0)

Leave a Reply

Your email address will not be published. Required fields are marked *