കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തിന്റെ പതിനെട്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി പ്രവാസി വനിത ആത്മഹത്യ ചെയ്‍തു. ഫഹാഹീല്‍ ഏരിയയിലായിരുന്നു സംഭവം. ഇതേ കെട്ടിടത്തിലെ ഒരു ഡെന്റല്‍ ക്ലിനിക്കില്‍ വെച്ച് തന്റെ സഹപ്രവര്‍ത്തകരുമായി വഴക്കുണ്ടാക്കിയ ശേഷമായിരുന്നു ആത്മഹത്യ. കെട്ടിടത്തിന്റെ ജനലിലൂടെയാണ് ഫിലിപ്പൈന്‍സ് യുവതി താഴേക്ക് ചാടിയതെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കി. സംഭവത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LtTrZ0bVmTUDF01fYc5r07