ദീപാവലിക്ക് ബാക്കിവന്ന കമ്പിത്തിരി ബാഗേജില്‍ കരുതി; ഗള്‍ഫ് യാത്രക്കിടെ മലയാളി യുവാവ് അറസ്റ്റില്‍
ദീപാവലിക്ക് ബാക്കിവന്ന കമ്പിത്തിരി ബാഗേജില്‍ കരുതിയ യുവാവ് വിമാനത്താവളത്തില്‍ അറസ്റ്റില്‍. തൃശൂര്‍ ചാവക്കാട് സ്വദേശി അര്‍ഷാദാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. ദീപാവലിക്ക് ബാക്കി വന്ന കമ്പിത്തിരിയും പൂത്തിരിയും ഗള്‍ഫിലെ കുട്ടികള്‍ക്ക് കൊടുക്കാനാണ് ഇയാള്‍ ബാഗേജില്‍ കരുതിയത്.ലീവിന് ശേഷം മടങ്ങുമ്പോള്‍ ഗള്‍ഫിലേക്ക് കൊണ്ടുപോകാനായി ദീപാവലിയാഘോഷം കഴിഞ്ഞ് ബാക്കി വന്ന ഏതാനും കമ്പിത്തിരിയും പൂത്തിരിയും ബാഗിലെടുത്ത് വയ്ക്കുകയായിരുന്നു. ബാഗേജ് സ്‌ക്രീനിങ്ങ് മെഷ്യനില്‍ കയറ്റിയപ്പോഴാണ് സ്ഫോടകവസ്തു കണ്ടെത്തിയത്.തുടര്‍ന്ന് ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. വിമാനയാത്രയില്‍ അനധികൃതമായി സ്‌ഫോടക വസ്തു കൈവശം വച്ചതിന് പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LtTrZ0bVmTUDF01fYc5r07
Comments (0)