കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്മെൻറുകൾക്കും സുഡാനീസ് പൗരത്വവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെക്കാൻ അധികൃതർ നിർദേശിച്ചു കഴിഞ്ഞ ദിവസം ലെബനീസ് പൗരന്മാർക്കുള്ള വിസ സസ്പെൻഡ് ചെയ്യാനും കുവൈത്ത് തീരുമാനിച്ചിരുന്നു ഇതോടെ സുരക്ഷാ അനുമതിയില്ലാതെ വിസ ലഭിക്കുന്നത് കുവൈത്ത് നിരോധിച്ച രാജ്യങ്ങളുടെ എണ്ണം എട്ടായി ഉയർന്നു ലെബനൻ , സിറിയ, ഇറാഖ് പാകിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ , യെമൻ , സുഡാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് വിസ വിലക്ക് നിലവിൽ വന്നത് . .സുഡാനിലെ ആഭ്യന്തര അസ്വസ്ഥതകളാണ് ഈ നടപടിക്രമത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ആഭ്യന്തര അശാന്തിക്ക് സാക്ഷ്യം വഹിച്ച മിക്ക രാജ്യങ്ങളിലും ഈ നടപടിക്രമം കുവൈത്ത് പിന്തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു , അതേ സമയം നിലവിൽ കുവൈത്തിൽ കഴിയുന്ന റെസിഡൻസി സാധുതയുള്ള സുഡാനികളെ ഈ തീരുമാനം ബാധിക്കില്ല, ഇവർക്ക് സ്വരാജ്യത്തേക്ക് മടങ്ങാനും കുവൈത്തിലെ താമസ രേഖ പുതുക്കാനും കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LtTrZ0bVmTUDF01fYc5r07