കുവൈറ്റ് സിറ്റി :
കുവൈത്തിൽ ഈജിപ്ഷ്യൻ സ്വദേശികളായ രണ്ട് വ്യാജ ഡോക്ടർമാർ പിടിയിലായി ഹവല്ലിയിൽ പ്രവർത്തിച്ചിരുന്ന ക്ലിനിക്കിൽ ജോലി ചെയ്‌തിരുന്ന ഇവർ ഇവർ നിരവധി പ്ലാസ്റ്റിക് , കോസ്മെറ്റിക് സർജറികൾ ചെയ്തിരുന്നതായി പോലീസ് വെളിപ്പെടുത്തി. പിടിയിലായ ഒരാൾക്ക് 4 വർഷമായി താമസരേഖ പോലും ഉണ്ടായിരുന്നില്ല. രണ്ടാമൻ നേരത്തെ അധ്യാപകനായി ജോലി ചെയ്തിരുന്നതയാളാണു . ഇരുവർക്കും വൈദ്യ ശാസ്ത്ര ബിരുദമോ മറ്റു യോഗ്യതകളോ ഇല്ല .ക്ലിനിക്കിൽ നഴ്‌സുമാരായി ജോലി ചെയ്യുന്ന അഞ്ചു സ്ത്രീകൾ സ്‌പോൺസർമാരിൽ നിന്ന് ഒളിച്ചോടിയ വീട്ടു ജോലിക്കാരായിരുന്നു ചികിത്സക്കായി ക്ലിനിക്കിലെത്തിയ സ്വദേശി യുവതി തന്റെ ഒളിച്ചോടിയ വീട്ടുജോലിക്കാരിയെ കണ്ടെത്തുകയും തുടർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വ്യാജന്മാർ കുടുങ്ങിയത് സ്ഥാപനത്തിന് ലൈസൻസും ഉണ്ടായിരുന്നില്ലെന്ന് അധികൃതർ വെളിപ്പെടുത്തി കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/EK1W77X402TGnc54iULIpd