Posted By Editor Editor Posted On

കുവൈറ്റിലെ ഏറ്റവും വലിയ മാളുകളിൽ ഒന്നായ അസിമ മാൾ തുറന്നു പ്രവർത്തനം ആരംഭിച്ചു

കുവൈറ്റിലെ ഏറ്റവും വലിയ മാളുകളിൽ ഒന്നായ അസിമ മാൾ കുവൈറ്റ് സിറ്റിയുടെ ഹൃദയഭാഗത്ത് തുറന്ന് പ്രവർത്തനം ആരംഭിച്ചു . നിരവധി ബ്രാൻഡുകളുടെ ഷോപ്പുകൾ , കുവൈറ്റിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ്, സിനിമ തിയറ്ററുകൾ , ജിം, സ്പാ, റസ്റ്റോറന്റുകൾ, ഔട്ട്ഡോർ ഇടങ്ങൾ തുടങ്ങിയവയും മാളിനുള്ളിൽ അടങ്ങിയിട്ടുണ്ട് സാൽഹിയ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള അസിമ റിയൽ എസ്റ്റേറ്റ് കമ്പനിയാണ് അസിമ മാളിന്റെ നിർമാതാക്കൾ . കുവൈറ്റ് സിറ്റിയിൽ 380,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു വലിയ പ്ലോട്ടിലാണ് പദ്ധതി നിർമിച്ചിരിക്കുന്നത് ,കടൽ കാഴ്ചകളും നഗരദൃശ്യങ്ങളും കാണാൻ കഴിയുന്ന ഓഫീസ് ടവറും മാളിന്റെ പ്രത്യേകതയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *