സ്വര്‍ണം കടത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരി കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. 99 ലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ഹോസ്റ്റസാണ് അറസ്റ്റിലായത്. ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരി ഷഹാനയാണ് പിടിയിലായത്ഐ എക്‌സ് 354 വിമാനത്തിലെ ജീവനക്കാരി സ്വര്‍ണം കടത്തുന്നുണ്ടെന്ന് ഡിആര്‍ഐ നല്‍കിയ വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് ഇന്റലിജന്റ്‌സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് 2. 4 കിലോ സ്വര്‍ണമിശ്രിതം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് ഇന്റലിജന്റസ് നടത്തിയ പരിശോധനയില്‍ 2. 4 കിലോ സ്വര്‍ണ മിശ്രിതത്തില്‍ നിന്നാണ് 2054 ഗ്രാം സ്വര്‍ണം ലഭിച്ചത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EK1W77X402TGnc54iULIpd മുന്‍പും എയര്‍ ഹോസ്റ്റസുമാരെ ദുരൂപയോഗപ്പെടുത്തി സ്വര്‍ണം കടത്തിയിരുന്നു. ഇടവേളയ്ക്കു ശേഷമാണ് സമാന രീതിയിലുള്ള നീക്കം. ഷഹാനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തെ കണ്ടെത്താന്‍ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഒരു കോടിയില്‍ താഴെ മൂല്യം വരുന്ന സ്വര്‍ണമായതുകൊണ്ട് എയര്‍ ഹോസ്റ്റസ് ഷഹാനയെ ജാമ്യത്തില്‍ വിട്ടയച്ചെന്ന് കസ്റ്റംസ് അറിയിച്ചു. ഷഹാന പുറത്തിറങ്ങി സുരക്ഷിത സ്ഥാനത്ത് എത്തിയ ശേഷം കടത്തു സംഘങ്ങള്‍ക്ക് സ്വര്‍ണം കൈമാറുകയാണ് പതിവു രീതിയെന്നാണ് നിഗമനം. എയര്‍ ഹോസ്റ്റസിനെ ഉപയോഗപ്പെടുത്തി സ്വര്‍ണം കടത്തുന്നതിന് പിന്നില്‍ വന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നിഗമനം.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/EK1W77X402TGnc54iULIpd