കുവൈത്തിൽ കുടുംബ ,സന്ദർശക വിസ അനുവദിച്ച് തുടങ്ങി:നിബന്ധനകൾ ഇങ്ങനെ
കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ വിസയും സന്ദർശക വിസയും അനുവദിച്ച് തുടങ്ങി. . ശമ്പള പരിധി ഉൾപ്പെടെ മറ്റു നിബന്ധനകൾ പാലിക്കുന്നുവെങ്കിൽ മാത്രമാണ് കുടുംബ വിസ അനുവദിക്കുക. നേരത്തെയുള്ള നിബന്ധനകൾക്ക് പുറമേ പുതുതായി വിസ ലഭിക്കുന്നതിന് ഏർപ്പെടുത്തിയ നിബന്ധനകൾ ഇവയാണു. കുടുംബ വിസ അപേക്ഷകർക്ക് വർക്ക് പെർമിറ്റിൽ ചുരുങ്ങിയത് 500 ദിനാർ ശമ്പളം ഉണ്ടായിരിക്കണം.16 വയസ്സിനു മുകളിലുള്ള മക്കൾക്ക് കുടുംബ വിസ അനുവദിക്കില്ല..12 വയസ്സിന് മുകളിലുള്ള കുട്ടികൾ ഉൾപ്പെടെ എല്ലാ അപേക്ഷകരും രണ്ട് ഡോസ് കുവൈറ്റ് അംഗീകൃത വാക്സിൻ എടുത്തിരിക്കണം. വിസ അപേക്ഷയ്‌ക്കൊപ്പം ക്യുആർ കോഡുള്ള വാക്‌സിനേഷൻ സർട്ടിഫിക്കറ്റും സമർപ്പിക്കണംഇതിനു പുറമേ വാണിജ്യ സന്ദർശ്ശക വിസകളും 53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓൺ അറൈവൽ വിസകളും ലഭ്യമാകും. ഇത് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറുടെ വിവേചനാധികാരത്തിൽ ഉൾപ്പെടുത്തിയാകും നൽകുക .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/FkO7AdvJiiS2U22pfOeeWP
Comments (0)