വ്യാജ തൊഴിലാളി റിക്രൂട്ട്മെൻറ് ഓഫീസ് റെയ്ഡ്; കുവൈത്തിൽ ഒൻപത് പ്രവാസികൾ അറസ്റ്റിൽ
സബാഹ് അൽ നാസർ, അബുല്ല അൽ മുബാറക് ഏരിയകളിൽ വ്യാജ ഗാർഹിക തൊഴിലാളി സപ്ലൈ ഓഫീസ് നടത്തുകയായിരുന്ന 9 ഏഷ്യക്കാരെ തിരിച്ചറിയൽ രേഖകളില്ലാതെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. മേഖലയിൽ പ്രവർത്തിക്കുന്ന വ്യാജ ഓഫീസിനെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത് രണ്ട് പുരുഷന്മാരും 7 സ്ത്രീകളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത് ഇതിൽ അറബ് വംശജരും ഉൾപ്പെടുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അൻവർ അൽ-ബർജാസിന്റെ നിർദ്ദേശപ്രകാരം, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ടീമുകളാണ് പരിശോധന നടത്തിയത് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/FkO7AdvJiiS2U22pfOeeWP
Comments (0)