കുവൈത്തിൽ ചൊവ്വാഴ്ച മുതൽ പുതിയ വിസകൾ അനുവദിക്കുന്നത് പുനർരംഭിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു പുതിയ പെർമിറ്റുകൾ നൽകുന്നതിനുള്ള സേവനങ്ങൾ പബ്ലിക് അതോറിറ്റി ഫോർ മാൻ പവറിന്റെ “ആശൽ” പോർട്ടലിലൂടെയും വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്കായുള്ള ആരോഗ്യ മന്ത്രാലയം പോർട്ടലിലൂടെയുമാണ് നൽകുക ഇതിനായി തൊഴിലുടമകൾ ആവശ്യമായ ഡാറ്റ ഇലക്ട്രോണിക് ആയി സമർപ്പിക്കേണ്ടതാണു.പുതിയ വിസകളും വർക്ക് പെർമിറ്റുകളും പുനരാംഭിക്കുന്നതും ഇലക്ട്രോണിക് സംവിധാനത്തിലൂടെ റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളികളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ സാധുത ഉറപ്പാക്കുന്നതും സംബന്ധിച്ച് ആരോഗ്യ ആഭ്യന്തര മന്ത്രാലയങ്ങളുടെ ഏകോപനം ഉറപ്പാക്കാൻ മാൻപവർ അതോറിറ്റിയോട് മന്ത്രി സഭ നിർദേശിച്ചു .രാജ്യത്തെ അംഗീകൃത വാക്സിനുകളിൽ ഒന്നിന്റെ രണ്ട് ഡോസ് പൂർത്തിയാക്കിയവർക്ക് മാത്രമാണ് വിസ അനുവദിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/FkO7AdvJiiS2U22pfOeeWP
Related Posts
Kuwait gold AML regulations; ചെറിയ ഇടപാടുകൾക്കും വൻ പിഴ; സ്വർണ്ണ വ്യാപാര മേഖലയിൽ കർശന നിരീക്ഷണവുമായി കുവൈറ്റ്