കുവൈത്തിൽ ട്രമാഡോൾ ഗുളികളുമായി രണ്ട് ഇന്ത്യക്കാരെ വിമാനത്താവളത്തില്‍ അറസ് ചെയ്തു
കുവൈത്ത് സിറ്റി :
ട്രമാഡോൾ ഗുളികകൾ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതിന് രണ്ട് ഇന്ത്യൻ യാത്രക്കാരെ കുവൈത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും സ്വകാര്യ ബാഗേജിൽ ഒളിപ്പിച്ച 100 ഗുളികകളും മറ്റ് ബാഗേജുകളില്‍ ഒളിപ്പിച്ച 350 ഗുളികകളും കണ്ടെത്തി . വേദനസംഹാരിയായി ഉപയോഗിക്കുന്ന ട്രമാഡോൾ ഗുളികകൾ ചികിത്സയ്ക്കല്ലാതെ ഉന്മാദാവസ്ഥയിലാകുന്നതിനും ലഹരിക്കും വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. ഇത്തരം ഗുളികകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ കൈവശംവെക്കുന്നത് കുവൈത്തിൽ നിയമവിരുദ്ധമാണ്.പ്രതികളെ കൂടുതൽ നിയമ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FkO7AdvJiiS2U22pfOeeWP,ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ഫോളോ ചെയ്യാനുള്ള ലിങ്ക്
https://www.facebook.com/Kuwaithvarthakal/
Comments (0)