കുവൈത്ത് സിറ്റി∙ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ പണി പൂർത്തിയാകുന്നതോടെ 15000 സ്വദേശികൾക്ക് തൊഴിൽ നൽകാനാകുമെന്ന് പൊതുമരാമത്ത് മന്ത്രി റന അൽ ഫാരിസ്.ടെർമിനൽ-2 നിർമാണത്തിന്റെ ആദ്യഘട്ടം 54% പൂർത്തിയാക്കിയതായി നിർമാണ ജോലികൾ വിലയിരുത്താൻ എത്തിയ മന്ത്രി പറഞ്ഞു. ഹരിത നിർമിതി നിലവാരം അനുസരിച്ചാണ് പദ്ധതി പൂർത്തിയാക്കുക. പരിസ്ഥിതിക്ക് ഇണങ്ങുന്ന എല്ലാ ഘടകങ്ങളും ഉൾക്കൊണ്ടുകൊണ്ടുള്ളതാകും നിർമാണം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Ku05M4fkV5T3DkY6qffmia.അയാട്ടയുടെ റാങ്കിങ് പട്ടികയിൽ എ ഗ്രേഡിന് അനുയോജ്യമായ വിധമാണ് പ്രവൃത്തി നടക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ പ്രതിവർഷം 25 ദശലക്ഷം യാത്രക്കാർക്ക് പ്രയോജനപ്പെടുത്താൻ കഴിയും. 5000 കാറുകൾക്ക് പാർക്കിങ് സംവിധാനവുമുണ്ടാകും.ഒരേസമയം 51 വിമാനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുംവിധം 30 ഫിക്സഡ് ബ്രിജുകളുമുണ്ടാകും. ട്രാൻസിറ്റ് മേഖലയിൽ ആധുനിക സംവിധാനത്തോടെയുള്ള ഹോട്ടലും സ്ഥാപിക്കുമെന്ന് അവർ പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Ku05M4fkV5T3DkY6qffmia