കുവൈറ്റ് സിറ്റി : കുവൈത്ത് ജഹ്‌റ ഗവർണറേറ്റിലെ തയ്മ പ്രദേശത്ത് പോലീസുകാരന്റെ വെടിയേറ്റ് സ്വദേശി യുവാവ് മരണപ്പെട്ടു. ഇന്ന് രാവിലെയാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത് അപകടകരമായ രീതിയിൽ വാഹനമോടിച്ച യുവാക്കളെ പട്രോളിംഗിൽ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു.ഉദ്യോഗസ്ഥർ കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ഒരാൾ ഓടി രക്ഷപെടുകയും മറ്റൊരാൾ സുരക്ഷാ ഉദോഗസ്ഥനെ ആക്രമിച്ചു തോക്ക് കൈവശപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തു ഇതോടെ പോലീസ് ആകാശത്തെക്ക് മുന്നറിയിപ്പായി വെടിയുതിർത്തെങ്കിലും സ്വദേശി കീഴടങ്ങാൻ കൂട്ടാക്കിയില്ല ഇതോടെ പോലീസ് ഇയാൾക്ക് നേരെ വെടിവെക്കുകയായിരുന്നു നെഞ്ചിൽ വെടിയേറ്റ യുവാവിനെ ഉടൻ ജഹ്‌റ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/E281NcCysDr58iupcW9pYC