Posted By Editor Editor Posted On

കുവൈത്തിൽ പ്രവാസികളിൽ നിന്നും ഈടാക്കിയ ആരോഗ്യ ഇൻഷുറൻസ് ഫീസിൽ വൻ കുറവ് രേഖപ്പെടുത്തി

കുവൈത്ത് സിറ്റി :കഴിഞ്ഞ 2020-2021 സാമ്പത്തിക വർഷത്തിൽ പ്രവാസികളിൽ നിന്നും ആരോഗ്യ ഇൻഷുറൻസിനായി ശേഖരിച്ച മൊത്തം തുക ഏകദേശം 87.1 മില്യൺ ദിനാറായിരുന്നെന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു .ആരോഗ്യ മന്ത്രാലയം ബജറ്റിൽ കണക്കാക്കിയ തുകയേക്കാൾ 20.8% കുറവാണിത് .110 ദശലക്ഷം ദിനാർ തുക സമാഹരിക്കാൻ കഴിയുമെന്ന് അധികൃതർ പ്രതീക്ഷിച്ചിരുന്നു . 2019-2020 സാമ്പത്തിക വർഷം ഏകദേശം 107 ദശലക്ഷം ദിനാർ ആണ് ഇൻഷുറൻസ് തുകയായി ഈടാക്കിയത് . കോവിഡ് സാഹചര്യത്തിൽ വളരെ വലിയ തോതിൽ റെസിഡൻസികൾ റദ്ദാക്കിയതാണ് പ്രവാസികൾക്കായി ആരോഗ്യ ഇൻഷുറൻസിനായി ഈടാക്കിയ ഫീസിൽ വൻ കുറവ് വരാൻ കാരണമെന്നും വിലയിരുത്തപ്പെടുന്നു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/E281NcCysDr58iupcW9pYC

Comments (0)

Leave a Reply

Your email address will not be published. Required fields are marked *