Posted By Editor Editor Posted On

കുവൈത്തിലെ ഉച്ചജോലി വിലക്ക് ഇന്നു​ തീരും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഉ​ച്ച​സ​മ​യ​ത്തെ പു​റം​ജോ​ലി വി​ല​ക്ക്​ ഇന്ന് ചൊ​വ്വാ​ഴ്​​ച അ​വ​സാ​നി​ക്കും. മു​ൻ വർഷങ്ങളിൽ ഉണ്ടായിരുന്നത് പോലെ ജൂ​ൺ ഒ​ന്നു മു​ത​ൽ ആ​ഗ​സ്​​റ്റ് 31 വ​രെ മൂ​ന്നു മാ​സ​ത്തേ​ക്കാ​ണ് ഇ​ത്ത​വ​ണ​യും ഉച്ച സമയത്തെ പുറം ജോലി വിലക്ക് ഏർപ്പെടുത്തിയത് . കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E281NcCysDr58iupcW9pYC
നി​യ​മം ലം​ഘി​ച്ച്​ പ​ണി​യെ​ടു​പ്പി​ച്ച ഒാ​രോ തൊ​ഴി​ലാ​ളി​ക്കും 100 ദി​നാ​ര്‍ വ​രെ അധികൃതർ പി​ഴ ഈടാക്കിയിരുന്നു . ഇ​ത്ത​വ​ണ​യും നി​ര​വ​ധി ക​മ്പ​നി​ക​ൾ നി​യ​മം ലം​ഘി​ച്ച്​ ഉ​ച്ച​സ​മ​യ​ത്ത്​ പു​റം​പ​ണി​യെ​ടു​പ്പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. രാ​ജ്യ​വ്യാ​പ​ക​മാ​യി നി​ര​വ​ധി പ​രി​ശോ​ധ​ന അ​ധി​കൃ​ത​ർ ന​ട​ത്തിഎങ്കിലും ഈ വര്ഷം മുൻ വർഷങ്ങളെ അപേക്ഷിച്ചു നിയമ ലംഘനങ്ങൾ കുറവായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാകുന്നു അ​തേ​സ​മ​യം, രാ​ജ്യ​ത്ത്​ ഇപ്പോഴും താ​പ​നി​ല ഉയർന്ന് തന്നെ തുടരുകയാണ് തു​ട​രു​ക​യാ​ണ്. ശ​രാ​ശ​രി 45 ഡി​ഗ്രി​ക്ക​ടു​ത്താ​ണ്​ അ​ന്ത​രീ​ക്ഷ താ​പ​നി​ല. രാ​വി​ലെ 11 മ​ണി മു​ത​ൽ വൈ​കീ​ട്ട് നാ​ലു​മ​ണി​വ​രെ സൂ​ര്യാ​ത​പം ഏ​ൽ​ക്കു​ന്ന ത​ര​ത്തി​ൽ തു​റ​ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യാ​നോ ചെ​യ്യി​പ്പി​ക്കാ​നോ പാ​ടി​ല്ല എ​ന്ന​ത്​ പു​റം​പ​ണി​ക്കാ​ർ​ക്ക്​ വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E281NcCysDr58iupcW9pYC

Comments (0)

Leave a Reply

Your email address will not be published. Required fields are marked *