Posted By Editor Editor Posted On

കുവൈത്തിൽ ഇനി കുട്ടികൾക്ക് പുറത്തിറങ്ങി ഉല്ലസിക്കാം…

കുവൈത്ത് സിറ്റി∙ ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം കുവൈത്തിൽ കുട്ടികളുടെ കളിയിടങ്ങൾ തുറന്നു. കോവിഡ് പ്രതിരോധത്തിനുള്ള ഉപാധികൾ കർശനമായി പാലിച്ചുകൊണ്ടാണ് എൻ‌റർടെയ്ന്മെന്റ് കേന്ദ്രങ്ങൾ പ്രവർത്തനം പുനരാരംഭിച്ചിട്ടുള്ളത്.വിവാഹാഘോഷങ്ങൾ, സാമൂഹിക പരിപാടികൾ തുടങ്ങി കുട്ടികൾക്കായുള്ള കളിയിടങ്ങൾ വരെ തുറന്നുപ്രവർത്തിക്കാൻ കഴിഞ്ഞാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് അനുമതി നൽകിയത്.ഷോപ്പിങ്​ മാളുകളിലെ ഇത്തരം സ്ഥലങ്ങളിലും ഇൻഡോർ ഗെയിം ഹാളുകളിലും ഇന്നലെ മുതൽ മുതൽ നല്ല തിരക്ക്​ അനുഭവപ്പെട്ടു. തുടക്കത്തിൽ കുട്ടികളെ ആകർഷിക്കാൻ ഗെയിം സെൻററുകൾ ഒാഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്​. ജീവനക്കാരും സന്ദർശകരും ഉ​ൾപ്പെടെ അകത്ത്​ പ്രവേശിക്കുന്നവരുടെ ശരീര താപനില പരിശോധിക്കുന്നുണ്ട്​. സാമൂഹിക അകലം ഉറപ്പുവരുത്താൻ ആദ്യ ഘട്ടത്തിൽ 50 ശതമാനം ശേഷിയിലാണ്​ പ്രവർത്തനം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/L78IMuHmrY06jEoHiYEyi2

Comments (0)

Leave a Reply

Your email address will not be published. Required fields are marked *