കുവൈത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷാ നടപടികൾ അധികൃതർ ശക്തിപ്പെടുത്തി പരിശോധനയുടെ ഭാഗമായി മേജർ ജനറൽ അബ്‍ദുള്ള അൽ അലി നേതൃത്വം നൽകുന്ന ഹവല്ലി സെക്യൂരിട്ടി ഡയറക്ടറേറ്റ് ആരോഗ്യ മുൻകരുതലുകൾ പാലിക്കാതിരുന്ന അഞ്ച് സ്റ്റോറുകൾ പൂട്ടിച്ചു.. കടകളും മാളുകളും ആരോഗ്യ പ്രോട്ടോക്കോൾ പാലിക്കാനുള്ള മന്ത്രി സഭാ തീരുമാനം പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി അതേ സമയം ജനുവരി 3 ന് പുറപ്പെടുവിച്ച കാബിനറ്റ് തീരുമാനം നടപ്പിലാക്കുന്നതിനായി ജനുവരി 9 മുതൽ ഫെബ്രുവരി 28 വരെ അടച്ച സ്ഥലങ്ങളിലെ സാമൂഹിക പരിപാടികൾ നിർത്തിവയ്ക്കുന്നത് സംബന്ധിച്ച് 2022 ലെ 43-ലെ ഭരണപരമായ തീരുമാനം കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹ്മദ് അൽ-മൻഫൂഹി പുറപ്പെടുവിച്ചു. .താത്കാലിക വിവാഹ പന്തലുകൾ, ഹോട്ടൽ ഹാളുകൾ സെമിത്തേരികളിലെ എല്ലാ അനുശോചന ഹാളുകളും തുടങ്ങിയവയിൽ പരിപാടികൾ നടത്തുന്നത് നിർത്തലാക്കുന്നതാണ് തീരുമാനമെന്ന് മുനിസിപ്പാലിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിലെ കല്യാണ ഹാളുകൾ പണമടച്ച് ബുക്ക് ചെയ്തവർക്ക് പണം തിരിച്ചുനൽകുമെന്ന് അധികൃതർ വ്യക്തമാക്കി. അഡ്വാൻസ് തിരിച്ചുവാങ്ങാതെ നിയന്ത്രണം നീക്കുന്നത് വരെ കാത്തിരിക്കാൻ തയാറുള്ളവർക്ക് അതിനും അവസരമുണ്ട്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/D5gxAuU59jy9imV3KXe6qR