ദുബായിൽ ഇ-സ്കൂട്ടർ ഓടിക്കാനാണോ? പെർമിറ്റ് എങ്ങനെ നേടാം, ആർക്കൊക്കെ ഡ്രൈവിങ് ലൈസൻസ് വേണ്ട?

നഗരത്തിലെ വിവിധ മേഖലകളിൽ ഇ-സ്കൂട്ടർ ഉപയോഗിക്കുന്നവർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട നിയമങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി. സാധുവായ ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തവർക്ക് നിശ്ചിത നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇ-സ്കൂട്ടർ ഡ്രൈവിങ് പെർമിറ്റ് നേടണം.

16 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം

യുഎഇ പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവരിൽ 16 വയസോ അതിൽ കൂടുതലോ ഉള്ളവർക്ക് ഇ-സ്കൂട്ടർ പെർമിറ്റിന് അപേക്ഷിക്കാം. സേവനം സൗജന്യമാണ്. സന്ദർശക വിസയിലുള്ളവർക്ക് പാസ്‌പോർട്ട് വിവരങ്ങൾ ഉപയോഗിച്ച് ടൂറിസ്റ്റ് വിഭാഗത്തിൽ അപേക്ഷ നൽകാനും സൗകര്യമുണ്ട്.

ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഇളവ്

സാധുവായ യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് പ്രത്യേക ഇ-സ്കൂട്ടർ പെർമിറ്റ് ആവശ്യമില്ല. സാധുവായ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസുള്ളവർക്കും, അംഗീകൃത രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്കും ഈ ഇളവ് ബാധകമാണ്. ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തവർക്ക് RTAയുടെ പരിശീലന സാമഗ്രികൾ പഠിച്ച ശേഷം ഓൺലൈൻ തിയറി പരീക്ഷ വിജയിക്കണം. പരീക്ഷ വിജയിച്ചാൽ ഡിജിറ്റൽ പെർമിറ്റ് ലഭിക്കും. പെർമിറ്റിന് കാലാവധി നിശ്ചയിച്ചിട്ടില്ലെന്നും RTA വ്യക്തമാക്കുന്നു.

എങ്ങനെ പെർമിറ്റ് നേടാം?

RTA വെബ്സൈറ്റ്, RTA Dubai, Dubai Now ആപ്പുകൾ വഴിയാണ് അപേക്ഷിക്കേണ്ടത്. അക്കൗണ്ടിൽ പ്രവേശിച്ച ശേഷം ഇ-സ്കൂട്ടർ പെർമിറ്റ് സേവനം തിരഞ്ഞെടുക്കുക. തുടർന്ന് സുരക്ഷാ നിയമങ്ങളും ഇ-സ്കൂട്ടർ ഉപയോഗവുമായി ബന്ധപ്പെട്ട പരിശീലനവും പൂർത്തിയാക്കി തിയറി ടെസ്റ്റിൽ വിജയിക്കണം. വിജയിച്ചാൽ പെർമിറ്റ് ഇ-മെയിൽ, എസ്.എം.എസ് എന്നിവ വഴി ലഭിക്കും. ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത അപേക്ഷകർക്ക് 30 മിനിറ്റിനുള്ളിൽ 20 ചോദ്യങ്ങളുള്ള തിയറി പരീക്ഷ എഴുതേണ്ടതുണ്ട്. പരാജയപ്പെട്ടാൽ വീണ്ടും പരീക്ഷ എഴുതാനും അവസരമുണ്ട്.

പെർമിറ്റ് മാത്രം മതിയാകില്ല

ഇ-സ്കൂട്ടർ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുക, നിശ്ചിത സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യുക, യാത്രക്കാരെ കയറ്റാതിരിക്കുക, ട്രാഫിക് നിർദേശങ്ങളും മുന്നറിയിപ്പ് ബോർഡുകളും പാലിക്കുക തുടങ്ങിയ സുരക്ഷാ ചട്ടങ്ങൾ നിർബന്ധമാണ്. കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും തടസ്സമുണ്ടാക്കുന്ന രീതിയിൽ സ്കൂട്ടർ ഉപയോഗിക്കരുതെന്നും RTA നിർദേശിക്കുന്നു. ഇ-സ്കൂട്ടർ വാടകയ്ക്ക് എടുക്കുന്നവരും ഡ്രൈവിങ് ലൈസൻസോ ഇ-സ്കൂട്ടർ പെർമിറ്റോ വാടക കമ്പനിക്ക് ഹാജരാക്കേണ്ടതുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version