അഭിപ്രായം പറയാം… പക്ഷേ അധിക്ഷേപം വേണ്ട! യുഎഇയിലെ പുതിയ നിയമ മുന്നറിയിപ്പ് ശ്രദ്ധിക്കൂ

സോഷ്യൽ മീഡിയയിലോ ഓൺലൈൻ റിവ്യൂ പ്ലാറ്റ്‌ഫോമുകളിലോ സ്ഥാപനങ്ങളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുമ്പോൾ നിയമപരമായ പരിധികൾ പാലിക്കണമെന്ന് യുഎഇയിലെ നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകി. സേവനമോ ഉൽപ്പന്നമോ സംബന്ധിച്ച യാഥാർഥ്യാധിഷ്ഠിതമായ വിമർശനം അനുവദനീയമാണെങ്കിലും, വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കോ തെളിവില്ലാത്ത ആരോപണങ്ങളിലേക്കോ അത് നീങ്ങുകയാണെങ്കിൽ ഗുരുതര നിയമനടപടികൾ നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. ഈ മുന്നറിയിപ്പിന് പിന്നിൽ അടുത്തിടെ അബുദാബിയിൽ നടന്ന ഒരു കേസാണ്. പ്രശസ്തമായ ഒരു റെസ്റ്റോറന്റിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ വീഡിയോ പ്രസിദ്ധീകരിച്ച ഇൻഫ്ലുവൻസർക്ക് കോടതി 81,000 ദിർഹം പിഴ ചുമത്തി. റെസ്റ്റോറന്റിന്റെ സേവനം വിമർശിക്കുന്നതിനു പകരം ഉടമയെ വ്യക്തിപരമായി അധിക്ഷേപിച്ചതാണ് കോടതി കുറ്റകരമായി കണ്ടെത്തിയത്.

കേസിൽ 30,000 ദിർഹം ക്രിമിനൽ പിഴയും വിധിച്ചു. കൂടാതെ വീഡിയോ നീക്കം ചെയ്യാനും ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടാനും പരാതിക്കാരന് താൽക്കാലിക നഷ്ടപരിഹാരമായി 51,000 ദിർഹം നൽകാനും കോടതി ഉത്തരവിട്ടു. നിയമവിദഗ്ധരുടെ വിശദീകരണമനുസരിച്ച്, ഭക്ഷണത്തിന്റെ ഗുണനിലവാരം, സേവനം, വില, താമസസൗകര്യം തുടങ്ങിയ കാര്യങ്ങളിൽ സ്വന്തം അനുഭവം പങ്കുവെക്കുന്നത് നിയമപരമായി അനുവദനീയമാണ്. എന്നാൽ വ്യക്തമായ തെളിവുകളില്ലാതെ ഒരു സ്ഥാപനത്തെ ‘തട്ടിപ്പുകാരാണ്’, ‘വഞ്ചകരാണ്’ എന്നിങ്ങനെ ആരോപിക്കുകയോ ഉടമയെയോ ജീവനക്കാരെയോ വ്യക്തിപരമായി അപമാനിക്കുകയോ ചെയ്യുന്നത് നിയമലംഘനമായി കണക്കാക്കപ്പെടും.

യുഎഇയിലെ സൈബർ ക്രൈം നിയമപ്രകാരം ഡിജിറ്റൽ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നവർക്ക് 250,000 മുതൽ 500,000 ദിർഹം വരെ പിഴ, രണ്ട് വർഷം വരെ തടവ്, കൂടാതെ പ്രവാസികളാണെങ്കിൽ നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികളും നേരിടേണ്ടിവരാം. അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കും അവകാശമാണെങ്കിലും, അത് മറ്റുള്ളവരുടെ അന്തസ്സിനെയോ പ്രശസ്തിയെയോ ഹനിക്കാത്ത രീതിയിൽ ഉപയോഗിക്കണമെന്നാണ് നിയമവിദഗ്ധരുടെ നിർദേശം. ഓൺലൈനിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ വസ്തുതകൾ മാത്രം പങ്കുവെക്കുകയും വ്യക്തിപരമായ അധിക്ഷേപങ്ങളും തെളിവില്ലാത്ത ആരോപണങ്ങളും ഒഴിവാക്കുകയും ചെയ്യണമെന്ന് അവർ ഓർമ്മിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *