
അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി പ്രവാസി നിര്യാതനായി. മലപ്പുറം തിരൂർ പുറത്തൂർ കളൂർ സ്വദേശിയായ പരേതരായ ഉള്ളാട്ടിൽ അസൈനാർ–ഫാത്തിമ ദമ്പതികളുടെ മകൻ അലി ഉള്ളാട്ടിൽ (74) ആണ് ബദാസായ്ദിലെ താമസ സ്ഥലത്ത് മരിച്ചത്. 45 വർഷമായി യുഎഇയിൽ പ്രവാസിയായിരുന്ന അലി, കഴിഞ്ഞ നാല് പതിറ്റാണ്ടായി ബദാസായ്ദിലെ ഉബൈദ് നീഷ് ജനറൽ ട്രാൻസ്‌പോർട്ട് കമ്പനിയിൽ കോഓർഡിനേറ്ററായി ജോലി ചെയ്തുവരികയായിരുന്നു. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് മൂന്ന് മാസം മുമ്പാണ് നാട്ടിൽ പോയി തിരിച്ചെത്തിയത്. ഭാര്യ: ഗുരുവായൂർ നാലകത്ത് യാസ്മിൻ അലി. മക്കൾ: മുഹമ്മദ് ആഷിഖ് (ദുബൈ), ഡോ. ആയിഷ സനം. മരുമകൻ: ഡോ. ഹിലാൽ നിസാർ (കരുനാഗപ്പള്ളി). സഹോദരങ്ങൾ: മുഹമ്മദ് ബാവ, അബ്ദുൽ റഹിമാൻ, ഹംസ, കുഞ്ഞിമ്മ, മജീദ്, മുസ്തഫ, പരേതരായ ആമിന, ശരീഫ. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.