ബാഗ് പായ്ക്ക് ചെയ്യാൻ റെഡിയാണോ? യുഎഇയിൽ വീണ്ടും ലോങ് വീക്കെൻഡിന് സാധ്യത..പ്ലാൻ ചെയ്താൽ കളറാകും

വേനൽച്ചൂട് രൂക്ഷമാകുന്നതിനിടെ യുഎഇയിലെ താമസക്കാർക്ക് ആശ്വാസവാർത്ത. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ മീലാദുന്നബിയോടനുബന്ധിച്ച് ഓഗസ്റ്റ് അവസാന വാരത്തിൽ മൂന്ന് ദിവസം വരെ നീളുന്ന അവധി ലഭിക്കാനുള്ള സാധ്യതയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎഇയുടെ ഔദ്യോഗിക പൊതുഅവധി കലണ്ടർ പ്രകാരം ഹിജ്റ കലണ്ടറിലെ റബീഉൽ അവ്വൽ 12-നാണ് മീലാദുന്നബി അവധി. നിലവിലെ കണക്കുകൾ പ്രകാരം ഈ ദിവസം ഓഗസ്റ്റ് 25-നാകാനാണ് സാധ്യത. എന്നാൽ, പതിവുപോലെ ഔദ്യോഗിക ചന്ദ്രദർശനത്തെ തുടർന്നായിരിക്കും അവധിയുടെ അന്തിമ തീയതി സർക്കാർ പ്രഖ്യാപിക്കുക.

മൂന്ന് ദിവസത്തെ ലോങ് വീക്കെൻഡിന് സാധ്യത

അവധി ചൊവ്വാഴ്ച വരുകയാണെങ്കിൽ, പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി അവധി തിങ്കളാഴ്ചയിലേക്ക് മാറ്റാനുള്ള അധികാരം യുഎഇ മന്ത്രിസഭയ്ക്കുണ്ട്. അങ്ങനെ സംഭവിച്ചാൽ ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധിയോടൊപ്പം ചേർന്ന് തുടർച്ചയായ മൂന്ന് ദിവസത്തെ ലോങ് വീക്കെൻഡ് ലഭിക്കും.

നാല് ദിവസത്തെ അവധിയും സാധ്യമായേക്കാം

അതേസമയം, അവധി ചൊവ്വാഴ്ച തന്നെ നിലനിർത്തുകയാണെങ്കിൽ തിങ്കളാഴ്ച വാർഷിക അവധി എടുക്കുന്നവർക്ക് ശനി മുതൽ ചൊവ്വാഴ്ച വരെ തുടർച്ചയായ നാല് ദിവസത്തെ അവധി ആസ്വദിക്കാനും അവസരമുണ്ടാകും. പുതിയ അധ്യയന വർഷം ഓഗസ്റ്റ് 31-ന് ആരംഭിക്കാനിരിക്കുന്നതിനാൽ, സ്കൂൾ അവധിക്കാലത്തിന്റെ അവസാന വാരത്തിൽ എത്തുന്ന ഈ അവധി നിരവധി കുടുംബങ്ങൾക്ക് യാത്രകളും വിശ്രമവും ആസൂത്രണം ചെയ്യാൻ സഹായകരമാകും. എന്നാൽ, ചന്ദ്രദർശന സമിതിയുടെ യോഗത്തിനും സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനും ശേഷമേ അവധി തീയതിയിൽ അന്തിമ സ്ഥിരീകരണമുണ്ടാകൂ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy