ബലി പെരുന്നാൾ അവധി ആഘോഷമാക്കാൻ ദുബായ് റെഡി; ഫാമിലിക്കായി പ്രത്യേക ബീച്ചുകൾ, ലൈവ് ഷോകളും ഓഫറുകളും, കൂടാതെ നിരവധി സമ്മാനങ്ങളും

യുഎഇയിൽ ബലിപെരുന്നാൾ അവധി അടുത്തെത്തിയതോടെ ദുബൈ നഗരത്തിൽ ആഘോഷ ഒരുക്കങ്ങൾ സജീവമായി. കുടുംബങ്ങളെയും വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ട് ബീച്ചുകൾ, പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ പ്രത്യേക പരിപാടികളും വിപുലമായ സൗകര്യങ്ങളും ഒരുക്കിയതായി അധികൃതർ അറിയിച്ചു. പെരുന്നാൾ അവധിക്കാലത്ത് വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പൊതുസ്ഥലങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങളും ശുചീകരണ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ബീച്ചുകൾ, പാർക്കുകൾ, പൊതു വിനോദ കേന്ദ്രങ്ങൾ എന്നിവ കുടുംബസൗഹൃദമാക്കുന്നതിനുള്ള പ്രത്യേക തയ്യാറെടുപ്പുകളാണ് പുരോഗമിക്കുന്നത്.

ജുമൈറ ബീച്ച്, അൽ മംസാർ ബീച്ച്, സഫ പാർക്ക്, മുഷ്‌രിഫ് പാർക്ക് തുടങ്ങി പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ സുരക്ഷാ ജീവനക്കാരെയും ലൈഫ് ഗാർഡുകളെയും നിയോഗിച്ചിട്ടുണ്ട്. കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ, ഭക്ഷ്യമേളകൾ, കുടുംബ പരിപാടികൾ എന്നിവയും വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും. പൊതുഗതാഗത സംവിധാനങ്ങളും അവധിക്കാല തിരക്ക് കണക്കിലെടുത്ത് ശക്തിപ്പെടുത്തിയിട്ടുണ്ട്. മെട്രോ, ബസുകൾ, ടാക്സി സർവീസുകൾ എന്നിവയ്ക്ക് അധിക സർവീസുകൾ ഏർപ്പെടുത്തുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

അതേസമയം, ഷോപ്പിംഗ് മാളുകളിലും വൻ ഓഫറുകളും ആഘോഷ പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ആഭരണങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയ്ക്ക് പ്രത്യേക വിലക്കിഴിവുകൾ നൽകുന്ന ‘ഈദ് ഷോപ്പിംഗ് ക്യാംപെയ്‌നുകൾ’ ഇതിനോടകം ആരംഭിച്ചു. പെരുന്നാൾ അവധി ആഘോഷിക്കാൻ സ്വദേശികളും പ്രവാസികളും കുടുംബസമേതം പുറത്തിറങ്ങുന്ന സാഹചര്യത്തിൽ, പൊതുസ്ഥലങ്ങളിലെ നിയമങ്ങളും സുരക്ഷാ നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy