18 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയും കുവൈത്തും വിമാനസീറ്റ് ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. എയർ സർവീസ് കരാർ പ്രകാരമാണ് പ്രതിവാര സീറ്റുകളുടെ എണ്ണം (ക്വോട്ട) തീരുമാനിക്കുന്നത്. ഇന്ത്യയും കുവൈത്തും തമ്മിൽ 12,000 സീറ്റുകളുടെ ക്വോട്ടയാണുണ്ടായിരുന്നത്. ഇത് 18,000 ആക്കും.
സീറ്റെണ്ണം കൂടുന്നതോടെ ടിക്കറ്റ് നിരക്ക് കുറയുന്നതു പ്രവാസികൾക്കു ഗുണകരമാകും. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഓപ്പറേറ്റ് ചെയ്യുന്ന കുവൈത്തിൽനിന്നുള്ള എല്ലാ വിമാനക്കമ്പനികൾക്കും കൂടി 18,000 സീറ്റുകൾ അനുവദിക്കും. തിരിച്ചു സർവീസ് നടത്തുന്ന ഇന്ത്യൻ കമ്പനികൾക്കും ഇത്രയും സീറ്റുകളുണ്ടാകും. ദിവസവും ഏകദേശം 40 വിമാനസർവീസുകളാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ നിലവിലുള്ളത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx