ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണവും മോശം പരാമർശവും നടത്തിയ സംഭവത്തിൽ പ്രവാസിക്കെതിരെ കേസ്. ഖത്തറിൽ ജോലി ചെയ്യുന്ന അയിരൂർ സ്വദേശി ആസഫലിക്കെതിരെയാണു പെരുമ്പടപ്പ് പൊലീസ് കേസെടുത്തത്. അയിരൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന നാട്ടുകൂട്ടം വാട്സാപ് ഗ്രൂപ്പിലൂടെ മുൻ മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയെന്നാണു കേസ്. സിപിഎം ലോക്കൽ കമ്മിറ്റി അംഗം മുഹമ്മദ് ബഷീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx