ഷെങ്കൻ കാത്തിരിപ്പ് മടുത്തോ? യുഎഇയിൽ നിന്ന് എളുപ്പത്തിൽ വിസ കിട്ടുന്ന രാജ്യങ്ങളിലേക്ക് ഇനി യാത്ര പ്ലാൻ ചെയ്യാം 


Female traveler walking through airport terminal carrying luggage.

യുഎഇയിൽ താമസിക്കുന്നവർക്ക് വളരെ വേഗത്തിൽ ഓൺലൈൻ വഴി വിസ ലഭ്യമാക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഇപ്പോൾ കൂടുതൽ എളുപ്പമായി മാറുകയാണ്. അപേക്ഷ സമർപ്പിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ഇ-വിസ അനുവദിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്അ സർബൈജാൻ, വിയറ്റ്നാം, ഇന്ത്യ, ശ്രീലങ്ക, എത്യോപ്യ, കെനിയ തുടങ്ങിയ രാജ്യങ്ങളാണ് യുഎഇ റെസിഡൻറുകൾക്ക് അതിവേഗ ഇ-വിസ സൗകര്യം നൽകുന്ന പ്രധാന രാജ്യങ്ങൾ. ചില രാജ്യങ്ങളിൽ 24 മുതൽ 72 മണിക്കൂറിനുള്ളിൽ തന്നെ വിസ ലഭ്യമാകുന്നതായും റിപ്പോർട്ടുകളുണ്ട്.  

ടർക്കി, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് മുഴുവൻ അപേക്ഷാ നടപടികളും ഓൺലൈനായി പൂർത്തിയാക്കാം. പാസ്‌പോർട്ട് പകർപ്പ്, ഫോട്ടോ, ഹോട്ടൽ ബുക്കിംഗ്, റിട്ടേൺ ടിക്കറ്റ് തുടങ്ങിയ രേഖകൾ അപ്‌ലോഡ് ചെയ്താൽ മതി. ഭൂരിഭാഗം രാജ്യങ്ങളും ഇ-മെയിൽ വഴിയാണ് വിസ അയയ്ക്കുന്നത്.  അസർബൈജാൻ ഇ-വിസ സാധാരണയായി മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ ലഭിക്കും. ശ്രീലങ്കയുടെ ETA സംവിധാനം വഴി ഒരു മുതൽ രണ്ട് ദിവസത്തിനുള്ളിൽ അനുമതി ലഭ്യമാകും. ഇന്ത്യയുടെ ഇ-ടൂറിസ്റ്റ് വിസയും പലപ്പോഴും മൂന്ന് ദിവസത്തിനുള്ളിൽ ലഭിക്കുന്നതായി ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു.  

എന്നാൽ ഓൺലൈൻ വിസ സേവനങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് യുഎഇ അധികൃതർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഔദ്യോഗിക സർക്കാർ വെബ്സൈറ്റുകളിലൂടെയോ അംഗീകൃത ഏജൻസികളിലൂടെയോ മാത്രമേ അപേക്ഷ സമർപ്പിക്കാവൂ എന്നും അധികൃതർ നിർദേശിക്കുന്നു.  അവസാന നിമിഷ യാത്രകൾക്കും ഹ്രസ്വ അവധിക്കാല ടൂറുകൾക്കും ഈ അതിവേഗ ഇ-വിസ സംവിധാനങ്ങൾ യുഎഇ റെസിഡൻറുകൾക്കിടയിൽ കൂടുതൽ പ്രചാരത്തിലാകുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy