Posted By Editor Editor Posted On

കുവൈത്തിൽ ഫാർമസികൾക്ക് ലൈസൻസ് അനുവദിക്കുന്നത് നിർത്തി

കുവൈത്തിൽ സ്വകാര്യ മേഖലയിലെ ഫാർമസികൾക്ക് ലൈസൻസ് അനുവദിക്കുന്നത് താത്കാലികമായി നിർത്തിവെച്ചുകൊണ്ട് ഉത്തരവ് . സ്വകാര്യ മേഖലയിലെ ചില ഫാർമസികൾ സൈക്കോട്രോപിക് ഇനത്തിൽപെട്ട മരുന്നുകൾ വില്പന നടത്തുന്നതിൽ ക്രമക്കേടുകൾ വരുത്തുന്നതായി പരാതികൾ ഉയർന്നിരുന്നു.

സ്വകാര്യ ഫാർമസികളുടെ പ്രവർത്തനം സംബന്ധിച്ച പഠന റിപ്പോർട്ട് പൂർത്തിയാകുന്നതുവരെ തല്കാലത്തേക്ക് നിർത്തിവെക്കാൻ ആരോഗ്യമന്ത്രി ഡോ.അഹ്മദ് അൽ ആവാദിയാണ് പ്രത്യക ഉത്തരവ് ഇറക്കിയത്. . .ഇതിനായി മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഒരു കേന്ദ്ര ഇലക്ട്രോണിക് സംവിധാനം സ്ഥാപിക്കണമെന്ന ഉത്തരവും മന്ത്രിയുടേതായുണ്ട്. .ഏതെല്ലാം മരുന്നുകൾ ഏതൊക്കെ രോഗങ്ങൾക്ക് വില്പന നടത്തിയെന്ന് പരിശോധകർക്ക് മനസ്സികാക്കാൻ സാധിക്കുന്ന തരത്തിലുള്ള റിക്കോർഡ് സൂക്ഷിക്കാൻ ഫാർമസികൾ ബാധ്യസ്ഥരാണെന്നും മന്ത്രാലയം വ്യക്തമാക്കി .

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *