അശ്രദ്ധമായ ഡ്രൈവിങ്ങും പ്രശ്നം ഉണ്ടാക്കലും; കുവൈത്തിൽ പ്രവാസി കസ്റ്റഡിയിൽ
കുവൈത്ത് സിറ്റി: അശ്രദ്ധമായ ഡ്രൈവിങ്ങും മറ്റുള്ളവർക്ക് ശല്യവും തീർത്ത പ്രവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതുസംബന്ധിച്ച റിപ്പോർട്ടിനെ തുടർന്ന് പ്രദേശത്തേക്ക് പൊലീസ് പട്രോളിങ് സംഘത്തെ അയക്കുകയും വ്യക്തിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വാഹനവും പിടിച്ചെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിനും തന്റെ ജീവനും മറ്റുള്ളവരുടെ സുരക്ഷക്കും ഭീഷണി ഉയർത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്. പ്രവാസിയെ നടപടിക്കായി ജഹ്റ ട്രാഫിക് പൊലീസിന് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)