Posted By Editor Editor Posted On

കുവൈത്തിൽ ക്യാ​മ്പി​ങ് സീ​സ​ണി​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണമെന്ന് നിർദേശം

കു​വൈ​ത്ത് സി​റ്റി: ക്യാ​മ്പി​ങ് സീ​സ​ണി​ൽ മ​രു​ഭൂ​മി​യി​ൽ പോ​കു​ന്ന​വ​ർ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്സ് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​റ​ങ്ങു​ന്ന​തി​നു​മു​മ്പ് ടെ​ന്റി​ൽ​നി​ന്ന് ക​ത്തി​ച്ച ക​ൽ​ക്ക​രി ഒ​ഴി​വാ​ക്കു​ക​യും ജ​ന​റേ​റ്റ​റു​ക​ൾ ഓ​ഫ് ചെ​യ്യുകയും വേണമെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ മു​ഹ​മ്മ​ദ് അ​ൽ ഗ​രീ​ബ് പ​റ​ഞ്ഞു. ക്യാ​മ്പി​ങ് സൈ​റ്റ് വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം. പ്രാ​ണി​ക​ൾ, എ​ലി, വി​ഷ​മു​ള്ള ഇ​ഴ​ജ​ന്തു​ക്ക​ൾ എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യേ​ക്കാമെന്ന​തി​നാ​ൽ ഭൂ​മി​യി​ലെ വി​ള്ള​ലു​ക​ൾ, ദ്വാ​ര​ങ്ങ​ൾ എ​ന്നി​വ ശ്ര​ദ്ധി​ക്ക​ണം.

എ​ളു​പ്പ​ത്തി​ൽ തീ​പി​ടി​ക്കാ​ൻ ക​ഴി​യു​ന്ന ഉ​ണ​ങ്ങി​യ പു​ല്ലു​ക​ൾ ഒ​ഴി​വാ​ക്ക​ണം. മ​രു​ഭൂ​മി​യി​ൽ പോ​കു​ന്ന​വ​ർ വൈ​ദ്യു​താ​ഘാ​തം ഒ​ഴി​വാ​ക്കാ​ൻ തു​റ​ന്ന വ​യ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണം. ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ കൂ​ടാ​ര​ത്തി​ന് പു​റ​ത്ത് സൂ​ക്ഷി​ക്ക​ണം. മാ​ലി​ന്യം പ​റ​ക്കാ​തി​രി​ക്കാ​ൻ കാ​റ്റി​ന്റെ ദി​ശ​ക്ക് എ​തി​ർ​വ​ശ​ത്ത് കൂ​ടാ​ര​ങ്ങ​ൾ സ്ഥാ​പി​ക്ക​ണം. മ​ഴ​ക്കാ​ല​ത്ത് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​കാ​തി​രി​ക്കാ​ൻ ക്യാ​മ്പ് സൈ​റ്റി​നാ​യി ഉ​യ​ർ​ന്ന നി​ല തി​ര​ഞ്ഞെ​ടു​ക്ക​ണം. തീ ​പ​ട​രാ​തി​രി​ക്കാ​ൻ ഓ​രോ ടെ​ന്റി​നു​മി​ട​യി​ൽ ആ​റു മീ​റ്റ​റി​ൽ കു​റ​യാ​തെ ഇ​ടം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്തെ​ങ്കി​ലും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ അ​ടി​യ​ന്ത​ര ഹോ​ട്ട്‌​ലൈ​ൻ 112ലേ​ക്ക് വി​ളി​ക്ക​ണ​മെ​ന്ന് ബ്രി​ഗേ​ഡി​യ​ർ മു​ഹ​മ്മ​ദ് അ​ൽ ഗ​രീ​ബ് അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *