Posted By Editor Editor Posted On

നി​യ​മ​ലം​ഘ​ന​ങ്ങ​ളെ തു‍ട​ർ​ന്ന് കുവൈത്തിലെ മൂന്ന് സ്റ്റോറുകൾ അടപ്പിച്ചു

കു​വൈ​ത്ത് സി​റ്റി: നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഫ​ർ​വാ​നി​യ, ഖൈ​ത്താ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ മൂ​ന്ന് സ്റ്റോ​റു​ക​ൾ അ​ധി​കൃ​ത​ർ അ​ട​ച്ചു​പൂ​ട്ടി. ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റ് മു​നി​സി​പ്പാ​ലി​റ്റി ബ്രാ​ഞ്ചി​ന്റെ ഓ​ഡി​റ്റ് ആ​ൻ​ഡ് സ​ർ​വി​സ​സ് ഫോ​ളോ അ​പ്പ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി. സ്ഥാ​പ​ന​ങ്ങ​ൾ നി​ബ​ന്ധ​ന​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സ്ഥാ​പ​ന​ങ്ങ​ൾ നി​യ​മ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മു​നി​സി​പ്പാ​ലി​റ്റി നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും അ​റി​യി​ച്ചു. ല​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *