Posted By Editor Editor Posted On

കുവൈറ്റിൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ക​ഫ​റ്റീ​രി​യ​ക​ള്‍ അടച്ചുപൂട്ടി

കുവൈറ്റിൽ 15 സ്കൂ​ള്‍ ക​ഫ​റ്റീ​രി​യ​ക​ള്‍ അടച്ചുപൂട്ടി. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഭ​ക്ഷ​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തതായി ക​ണ്ടെ​ത്തി​യതിനെ തുടർന്നാണ് നടപടിയെന്ന് ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ൻ അ​റി​യി​ച്ചു. ഇ​ത്ത​രം ക​ഫ​റ്റീ​രി​യ​ക​ള്‍ക്കെ​തി​രെ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി​ക്ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ല്‍ ഉ​ണ​ർ​ത്തി. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് അ​പ​ക​ട​മു​ണ്ടാ​ക്കും വി​ധ​ത്തി​ലു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ക​ഫ​റ്റീ​രി​യ​യി​ലേ​ത്. പ​ല സ്കൂ​ളു​ക​ളി​ലും അ​നു​മ​തി​യി​ല്ലാ​ത്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും വൃ​ത്തി​യി​ല്ലാ​ത്ത പാ​ച​ക ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും സു​ര​ക്ഷ​ക്കും ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി​യാ​ണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *